നടന്‍ വിനായകനെ എല്ലവരും തെറ്റിധരിച്ചിരിക്കുകയാണെന്ന് ആസിഫ് അലി. അദ്ദേഹം വളരെ പ്രൊഫഷണല്‍ ആയിട്ട് കാര്യങ്ങള്‍ ഡീല്‍ ചെയ്യുന്ന ആളാണെന്നും ആസിഫ് അലി പറയുന്നു.
കാസര്‍ഗോള്‍ഡ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ആഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘വിനായകന്‍ ചേട്ടനെ ശരിക്കും നമ്മളെല്ലാവരും തെറ്റി ധരിച്ചിരിക്കുകയാണ്, അദ്ദേഹത്തിന്റെ സംസാര രീതി കാരണം കൊണ്ടാകാം അത്. അദ്ദേഹം വേറെ ഒരു സിസ്റ്റം ഫോളോ ചെയ്യുന്ന ആളാണ്. എല്ലാവരും നമ്മളെ പോലെയാകണം എന്ന് വാശി പിടിക്കാന്‍ പറ്റില്ലല്ലോ. അത് അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്,’ ആസിഫ് അലി പറയുന്നു.
വിനായകന്‍ സിനിമക്ക് വേണ്ടി ഇടുന്ന എഫോര്‍ട്ട് വളരെ കൂടുതലാണെന്നും അത് കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഇതുവരെ വിനായകന്‍ ചേട്ടന്‍ ഷൂട്ടിന് വരാതിരുന്നതായോ അല്ലെങ്കില്‍ ലൊക്കേഷനില്‍ ഒരു പ്രശ്‌നമുണ്ടാക്കിയതായോ ഉള്ള അനുഭവം ഉണ്ടായിട്ടില്ലായെന്നും. ഫൈറ്റ് രംഗങ്ങള്‍ക്കൊക്കെ വേണ്ടി അയാളിടുന്ന പരിശ്രമമെല്ലാം വലുതാണെന്നും ആസിഫ് പറയുന്നു.
അതേസമയം സെപ്റ്റംബര്‍ 15 നാണ് കാസര്‍ഗോള്‍ഡ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
സണ്ണി വെയിന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോല്‍ ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. മൃദുല്‍ നായരാണ് കാസര്‍ഗോള്‍ഡ് സംവിധാനം ചെയ്യുന്നത്. കോ-പ്രൊഡ്യൂസര്‍- സഹില്‍ ശര്‍മ്മ. ജെബില്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സജിമോന്‍ പ്രഭാകര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. വൈശാഖ് സുഗുണനാണ് വരികള്‍.
മേക്കപ്പ്-ജിതേഷ് പൊയ്യ, കല-സജി ജോസഫ്, വസ്ത്രാലങ്കാരം-മസ്ഹര്‍, എഡിറ്റര്‍- മനോജ് കണ്ണോത്ത്, ഹംസ,സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റില്‍സ്-രജീഷ് രാമചന്ദ്രന്‍, പരസ്യകല-എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ബി.ജി.എം-വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോഷ് കൈമള്‍,പ്രണവ് മോഹന്‍,പി ആര്‍ ഒ- എ.എസ് ദിനേശ്, ശബരി.