കുട്ടികള്‍ക്ക് എതിരെയുള്ള വയലന്‍സുള്ള സിനിമകള്‍ തനിക്ക് കാണാന്‍ പറ്റില്ലെന്ന് പറയുകയാണ് നടന്‍ ആസിഫ് അലി. വയലന്‍സ് ഴോണറില്‍ വരുന്ന സിനിമകള്‍ തനിക്ക് ഒട്ടും കാണാന്‍ പറ്റില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പ്രിയപ്പെട്ട ഴോണര്‍ ഫാന്റസിയാണെന്നും ആസിഫ് പറഞ്ഞു.
ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി. എപ്പോഴും താന്‍ പ്രിഫറന്‍സ് കൊടുക്കുക ഫാന്റസി സിനിമകള്‍ക്ക് തന്നെയാണെന്നും ത്രില്ലറും ഇഷ്ടമാണെന്നും ആസിഫ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘എന്റെ പ്രിയപ്പെട്ട ഴോണര്‍ സിനിമ എപ്പോഴും ഫാന്റസിയാണ്. ഫാന്റസി ചിത്രങ്ങള്‍ എനിക്ക് ഇഷ്ടമാണ്. എപ്പോഴും ഞാന്‍ പ്രിഫറന്‍സ് കൊടുക്കുക അത്തരം സിനിമകള്‍ക്ക് തന്നെയാണ്. എനിക്ക് ഒട്ടും കാണാന്‍ പറ്റാത്തത് വയലന്‍സാണ്.
വയലന്‍സ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഡാര്‍ക്ക് പടങ്ങളാണ്. പിന്നെ കുട്ടികള്‍ക്ക് എതിരെയുള്ള വയലന്‍സുള്ള സിനിമകള്‍ എനിക്ക് കാണാന്‍ പറ്റില്ല. കുറേ സിനിമകള്‍ അങ്ങനെ വളരെ ഇന്‍ട്രസ്റ്റിങ്ങായി തുടങ്ങിയിട്ട് അവസാനം ഞാന്‍ പയ്യെ മാറികളഞ്ഞിട്ടുണ്ട്.
പിന്നെ ത്രില്ലര്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതില്‍ എനിക്ക് ഇന്‍വസ്റ്റിഗേഷന്‍ തന്നെ വേണമെന്നില്ല. കിഷ്‌കിന്ധാ കാണ്ഡം നോക്കുകയാണെങ്കില്‍ അതും ഒരു ത്രില്ലറാണ്. ത്രില്ലര്‍ സ്റ്റാര്‍ ആവുകയാണോ എന്ന് ചോദിച്ചാല്‍, അങ്ങനെ ആവാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും.
പിന്നെ ഒരിക്കല്‍ ഫീല്‍ഗുഡ് സ്റ്റാറായിരുന്നു. അത് ഓരോ സീസണ്‍ കണക്കെയാണ്. തുടങ്ങിയ സമയത്ത് ഞാന്‍ ന്യൂ ജനറേഷന്‍ ബോക്‌സര്‍ ക്രൗഡ് ആയിരുന്നു (ചിരി). എല്ലാ ഴോണറും ഇപ്പോഴുണ്ട്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali says he can’t watch films with violence against children