കാമിയോ റോളില്‍ തന്നെ കൂടുതലായും കാണുന്നതിന് കാരണം സിനിമാ മേഖലയിലുള്ള സൗഹൃദമാണെന്ന് ആസിഫ് അലി. കോളേജ് ലൈഫിലെന്നത് പോലെയാണ് സിനിമാ മേഖലയിലെ സൗഹൃദം കൊണ്ടുനടക്കുന്നതെന്നും ഡൂള്‍ ന്യൂസിനായി അന്ന കീര്‍ത്തി ജോര്‍ജ് നടത്തിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു.
‘സൃഹൃദം മൂലമാണ് കൂടുതലായും കാമിയോ റോളില്‍ വരുന്നത്. ഒരു കോളേജ് ലൈഫ് പോലെ സിനിമയില്‍ മെയ്‌ന്റെയ്ന്‍ ചെയ്യുന്ന ഫ്രണ്ട്ഷിപ്പുണ്ട്. ഡെയ്‌ലി കാണുന്നവരുണ്ട്, ഫാമിലിയെ അറിയാവുന്നവരുണ്ട്, എന്റെ പേഴ്‌സണല്‍ ഫ്രണ്ടസ് ആയിട്ടുള്ളവര്‍ ഉണ്ട്. കോളേജ് വൈബാണ് എനിക്ക് സിനിമ എന്ന് പറയുന്നത്. അതിലെ ഫ്രണ്ട്ഷിപ്പിന്റെ പുറത്താണ് പല കാമിയോ റോളുകളും ചെയ്യുന്നത്.
ബിജു ചേട്ടന്‍ ഒരു ദിവസം രാത്രിയില്‍ വിളിച്ചിട്ട് എടാ, എന്റെ സിനിമയില്‍ ഒരു ക്യാരക്റ്റര്‍ റോളുണ്ട് നീയൊന്ന് വന്ന് ചെയ്യുവോ എന്ന് ചോദിച്ചു. ഞാന്‍ ദേ വരുന്നു എന്ന് പറഞ്ഞ് പോയി ചെയ്തതാണ് വെള്ളിമൂങ്ങയിലെ കഥാപാത്രം. പക്ഷേ ആ വര്‍ഷം ഇറങ്ങിയ എന്റെ ബാക്കി എല്ലാ സിനിമകളെക്കാളും നന്നായ ഒരു വേഷമായിരുന്നു അത്. ഞാന്‍ ചെയ്ത ആ വര്‍ഷത്തെ ഏഴ് സിനിമകള്‍ ഭയങ്കര മോശമായിരുന്നു. അതില്‍ നിന്നും എനിക്ക് കിട്ടിയ വലിയ പ്രതീക്ഷ ആയിരുന്നു വെള്ളിമൂങ്ങയിലെ കഥാപാത്രം.