ആ ചിത്രത്തെ ജഡ്ജ് ചെയ്യാനുള്ള നല്ല മനസ് അന്നെനിക്ക് ഇല്ലായിരുന്നു: സൂപ്പര്‍ഹിറ്റിനെ കുറിച്ച് ആസിഫ് അലി
Entertainment
ആ ചിത്രത്തെ ജഡ്ജ് ചെയ്യാനുള്ള നല്ല മനസ് അന്നെനിക്ക് ഇല്ലായിരുന്നു: സൂപ്പര്‍ഹിറ്റിനെ കുറിച്ച് ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st May 2024, 3:39 pm

2017ല് ആസിഫ് അലി – അപര്ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് സണ്ഡേ ഹോളിഡെ. ദീപക് ദേവ് സംഗീതം ഒരുക്കിയ ചിത്രത്തില് ശ്രീനിവാസന്, ലാല് ജോസ്, ആശ ശരത്, സിദ്ധിഖ്, ശ്രുതി രാമചന്ദ്രന്, ഉള്പ്പെടെയുള്ള മികച്ച താരനിര തന്നെയുണ്ടായിരുന്നു.

ആസിഫ് അലിയുടെയും ജിസ് ജോയിടെയും മികച്ച സിനിമകളില് ഒന്നായ സണ്ഡേ ഹോളിഡെ ഇന്നും പലരുടെയും പ്രിയപ്പെട്ട ചിത്രങ്ങളില് ഒന്നാണ്. ഇത്രനാള് കഴിഞ്ഞിട്ടും ആ സിനിമയും അതിലെ പാട്ടുകളും ഇന്നും പ്രേക്ഷകര്ക്ക് പ്രിയപ്പെട്ടതാണ്. എന്നാല് കഥ കേട്ട സമയത്ത് അത് തനിക്ക് വര്ക്കായിട്ടില്ല എന്ന് മുന്പ് പറഞ്ഞതിനെ കുറിച്ച് വ്യക്തമാക്കുകയാണ് ആസിഫ് അലി.

തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര് മീഡിയ എന്റര്ടൈന്മെന്റിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു താരം. ആസിഫ് അലി – ബിജു മേനോന് എന്നിവര് പ്രധനവേഷത്തില് എത്തുന്ന ചിത്രമാണ് തലവന്.

‘ സണ്ഡേ ഹോളിഡെ കഥ പറഞ്ഞ സമയത് എനിക്കതിന്റെ കഥ വര്ക്ക് ആയിട്ടുണ്ടായിരുന്നില്ല. എന്തുകൊണ്ടോ അത് ജഡ്ജ് ചെയ്യാനുള്ള നല്ല മനസ് എനിക്കന്ന് ഇല്ലായിരുന്നു. ആ സമയത്ത് തിയേറ്ററില് ഓടികൊണ്ടിരുന്ന സിനിമകളില് നിന്ന് ഒത്തിരി വ്യത്യസ്ത സിനിമയായിരുന്നു അതിന്റെ സ്‌ക്രിപ്റ്റ് കേള്ക്കുന്ന സമയത്ത്. അതൊരു നല്ല സിനിമയാവും എന്നെനിക്ക് അറിയാമായിരുന്നു. പക്ഷെ അത് തിയേറ്ററില് എത്രത്തോളം അതിനൊരു ഇമ്പാക്ട് ഉണ്ടാക്കാന് പറ്റും എന്നതില് എനിക്ക് ഒരുപാട് കണ്ഫ്യൂഷന്സ് ഉണ്ടായിരുന്നു.

എങ്കിലും ജിസിന് അതില് നല്ല കോണ്ഫിഡന്സ് ഉണ്ടായിരുന്നു. അങ്ങനെയാണ് ആ സ്‌ക്രിപ്റ്റ് മുന്നോട്ടു പോയത്. അപ്പോള് ഞാന് ജിസിനോട് പറഞ്ഞത് ഇത് ഞാന് ചെയ്യാം, പക്ഷെ അത് മുഴുവന് തന്നെ വിശ്വസിച്ചുകൊണ്ടാണ് എന്നാണ്,’ ആസിഫ് പറഞ്ഞു.

‘ആ സമയത്ത് ഹണീബീ പോലെത്തെ പടങ്ങള് ചെയ്ത് ആ ഫേസില് നില്ക്കുമ്പോള് കംപ്ലീറ്റ്‌ലി വേറൊരു ഴോണര് കേള്ക്കുമ്പോള് ആ സമയത്ത് നമുക്ക് അത് ജഡ്ജ് ചെയ്യാന് പറ്റില്ലെന്നത് ഒരു വാസ്തവമാണ്. അത് എല്ലാവര്ക്കും അങ്ങനെ ഉണ്ടാവാറുണ്ട്. ചില ആക്ടെര്സിന്റെ അടുത്ത് കഥ പറയുമ്പോള് അവര് ചെയ്തുകൊണ്ടിരിക്കുന്ന ഴോണര് അല്ലാത്ത സിനിമ അവര്ക്ക് വര്ക്കൗട്ട് ആവില്ല. അതെനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പ്രൊഡ്യൂസര് അരുണ് നാരായണന് കൂട്ടിചേര്ത്തു.

Content Highlight: Asif Ali saying that the story of Sunday Holiday not worked for him in the beginning