ആസിഫ് അലി നായകനായ ഏറ്റവും പുതിയ ചിത്രം അഡിയോസ് അമിഗോ റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ നഹാസ് നസറാണ് ചിത്രത്തിന്റെ സംവിധായകന്‍. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ടീസറിലുമെല്ലാം ആസിഫിന്റെ ഗെറ്റപ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ചിത്രത്തില്‍ സുരാജ് ചെയ്ത റോളിലേക്ക് ആദ്യം ആലോചിച്ചത് സൗബിനെയായിരുന്നുവെന്ന് പറയുകയാണ് ആസിഫ് അലി. കഴിഞ്ഞ വര്‍ഷം സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തപ്പോള്‍ സൗബിന്റെ പേരായിരുന്നു തങ്ങള്‍ പുറത്തുവിട്ടതെന്നും എന്നാല്‍ ടിക്കി ടാക്കയുടെ ഷൂട്ടിനിടെ തനിക്ക് അപകടമുണ്ടായതിനാല്‍ ഡേറ്റുകള്‍ തമ്മില്‍ ക്ലാഷായെന്നും ആസിഫ് പറഞ്ഞു.
സുരാജിനോടും ഈ സിനിമയുടെ കഥ ആദ്യമേ പറഞ്ഞിരുന്നുവെന്നും രണ്ട് പേരില്‍ ആരാണെങ്കിലും തങ്ങള്‍ക്ക് ഓക്കെയായിരുന്നുവെന്നും ആസിഫ് പറഞ്ഞു. ഈ സിനിമയുടെ കഥ ആദ്യമേ സുരാജിന് അറിയാമായിരുന്നുവെന്നും ഈ പ്രൊജക്ടില്‍ സുരാജ് വന്നപ്പോള്‍ ഒന്നുകൂടെ കളറായെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘ഈ സിനിമയുടെ അനൗണ്‍സ്‌മെന്റിന്റെ സമയത്ത് ഞങ്ങള്‍ പുറത്തുവിട്ടത് സൗബിന്റെ പേരായിരുന്നു. പക്ഷേ അതിനിടയിലാണ് എനിക്ക് ഒരു ആക്‌സിഡന്റെ പറ്റിയത്. ടിക്കി ടാക്കയുടെ ഷൂട്ടിന്റെ ഇടക്ക് ആക്‌സിഡന്റായത് കാരണം ഡേറ്റുകള്‍ പലതും ക്ലാഷായി. സൗബിനെ ഈ സിനിമയിലേക്ക് പിന്നീട് കിട്ടാത്ത അവസ്ഥയായി. സുരാജേട്ടന്‍ അങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തുന്നത്.
സത്യം പറഞ്ഞാല്‍ സൗബിന്റെ റോളിലേക്ക് സുരാജേട്ടനും ഞങ്ങളുടെ ലിസ്റ്റിലുണ്ടായിരുന്നു. അതുകൊണ്ട് സുരാജേട്ടന്‍ വന്നത് ഞങ്ങള്‍ക്ക് സന്തോഷം തന്ന കാര്യമാണ്. ഈ സിനിമയുടെ കഥ ആദ്യം മുതല്‍ തന്നെ സുരാജേട്ടന് അറിയാമായിരുന്നു. പുള്ളി ഈ സിനിമയിലേക്ക് വന്നപ്പോള്‍ തന്നെ സംഗതി കുറച്ചൂടെ കളറായി,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali saying that Soubin was first option for Suraj’s character in Adios Amigo movie