| Sunday, 9th June 2024, 11:04 pm

ജോര്‍ജുകുട്ടിയുടെ കേസ് ഗിരിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ജീത്തു ചേട്ടനോട് ചോദിച്ചിട്ടുണ്ട്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ആസിഫ് അലി ചിത്രം തലവന്‍. ആസിഫിന് പുറമെ ബിജു മോനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്ഥിരം ഫീല്‍ ഗുഡ് ഴോണറില്‍ നിന്ന് ജിസ് ജോയ് ട്രാക്ക് മാറ്റി ചെയ്ത ചിത്രം കൂടിയാണ് തലവന്‍. ആസിഫ് ഒരിക്കലും തന്റെ ഫസ്റ്റ് ചോയ്‌സ് അല്ലെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്.

കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ആസിഫിനെ സമീപിക്കുള്ളൂവെന്നും ജിസ് ജോയ് പറഞ്ഞു. ദൃശ്യം പോലൊരു സിനിമക്ക് വേണ്ടി ഒരിക്കലും ആസിഫിനെ സമീപിക്കില്ലെന്നും ജിസ് പറഞ്ഞു. ഇതിന് രസകരമായ മറുപടിയാണ് ആസിഫ് നല്‍കിയത്. ജോര്‍ജ് കുട്ടിയുടെ കേസ് അന്വേഷിക്കാന്‍ ഗിരി വരുന്നത് പോലൊരു കഥ ചെയ്യാന്‍ താന്‍ ജിത്തുവിനോട് പറഞ്ഞിട്ടുണ്ടെന്ന് ആസിഫ് പറഞ്ഞു.

‘ആസിഫ് ഒരിക്കലും എന്റെ ഫസ്റ്റ് ചോയ്‌സല്ല. സ്‌ക്രിപ്റ്റിലുള്ള കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ഞാന്‍ ആസിഫിനെ പരിഗണിക്കുള്ളൂ. ഉദാഹരണത്തിന, ദൃശ്യം പോലൊരു സ്‌ക്രിപ്റ്റാണ് ഞാന്‍ ചെയ്യുന്നതെങ്കില്‍ അതില്‍ ഒരിക്കലും ആസിഫിനെ പരിഗണിക്കാന്‍ കഴിയില്ല,’ ജിസ് ജോയ് പറഞ്ഞു.

‘ദൃശ്യത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓര്‍ത്തത്. ജോര്‍ജ്കുട്ടിയുടെ കേസന്വേഷിക്കാന്‍ ഗിരി വരുന്നത് പോലൊരു കഥ ഉണ്ടാക്കാന്‍ ഞാന്‍ ജീത്തു ചേട്ടനോട് പറഞ്ഞിട്ടുണ്ട്. അതുപോലെ പുള്ളി ചെയ്താല്‍ ഞാന്‍ ഒരു വരവ് കൂടി വരും,’ ആസിഫ് അലി പറഞ്ഞു.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിസ് ജോയ് ചിത്രമായിരുന്നു ഇത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിച്ച തലവന്‍ മികച്ച അഭിപ്രായമാണ് നേടുന്നത്.

Content Highlight: Asif Ali saying that he suggested to Jeethu Joseph for crossover of Kooman and Drishyam

We use cookies to give you the best possible experience. Learn more