ആസിഫ് അലിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ ചിത്രത്തിന്റെ 'ടൈറ്റിൽ പോസ്റ്റർ റിലീസ്
Film News
ആസിഫ് അലിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ ചിത്രത്തിന്റെ 'ടൈറ്റിൽ പോസ്റ്റർ റിലീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th February 2024, 6:34 pm

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു. കുടുംബ പ്രേക്ഷകരുടെയും യുവതി യുവാക്കളുടെയും പ്രിയ താരമായി മാറിയ ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പിറന്നാൾ ദിനമായ ഇന്ന് റിലീസ് ചെയ്തു. ‘ആഭ്യന്തര കുറ്റവാളി’ എന്നാണ് ആസിഫിന്റെ പുതിയ ചിത്രത്തിന്റെ പേര്.

നവാഗതനായ സേതുനാഥ്‌ പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റെർറ്റൈനെർ ആയാണ് ആഭ്യന്തരകുറ്റവാളി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഈ വരും മാസങ്ങളിൽ ആരംഭിക്കും.

കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയും ബച്ചു എന്ന കഥാപാത്രത്തിൽ ബേസിൽ ജോസഫ് നായകനായെത്തി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ആസിഫ് അലി നായകനാകുന്ന ചിത്രത്തിലെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. പി.ആർ.ഒ- പ്രതീഷ് ശേഖർ.

Content Highlight: Asif ali’s new movie’s title announced