| Monday, 9th September 2024, 9:39 pm

'ഹനുമാനും സുഗ്രീവനും ഒഴികെ സകല വാനരപ്പടയും ഈ നാട്ടിലുണ്ട്..' ആസിഫ് അലി ചിത്രം ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ആസിഫ് അലി നായകനായി എത്തുന്ന ഈ സിനിമ ഫാമിലി ത്രില്ലര്‍, ഡ്രാമയായിട്ടാണ് ഒരുക്കിയത്. അപര്‍ണ മുരളി – ആസിഫ് അലി കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’.

ചിത്രത്തിന്റെ ത്രില്ലടിപ്പിക്കുന്ന ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു റിസര്‍വ് ഫോറസ്റ്റിനടുത്ത് ജോലി ചെയ്യുന്ന യുവാവിന്റെ കുടുംബ ജീവിതത്തിലുണ്ടാകുന്ന ദുരൂഹത നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.


കല്ലേപ്പത്തി എന്ന റിസര്‍വ് ഫോറസ്റ്റും അവിടെ നടക്കുന്ന നക്‌സല്‍ പ്രവര്‍ത്തനങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. ഗുഡ്വില്ലിന്റെ നിര്‍മാണത്തില്‍ പുറത്തുവരുന്ന ഇരുപത്തിയാറാമത് ചിത്രമാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’ എന്ന പ്രത്യേകതയുമുണ്ട്.

അപര്‍ണക്കും ആസിഫിനും പുറമെ വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍ എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടെയ്ല്‍ ഓഫ് ത്രീ മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രത്തിന് തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചത് ബാഹുല്‍ രമേഷാണ്.

സംഗീതം – മുജീബ് മജീദ്, എഡിറ്റിങ് – സൂരജ് ഇ.എസ്., കലാസംവിധാനം – സജീഷ് താമരശ്ശേരി, കോസ്റ്റ്യും ഡിസൈന്‍ – സമീറാ സനീഷ്, മേക്കപ്പ് – റഷീദ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്‍, പ്രോജക്റ്റ് ഡിസൈന്‍ – കാക്കാസ്റ്റോറീസ്, പ്രൊഡക്ഷന്‍ മാനേജര്‍ – എബി കോടിയാട്ട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – നോബിള്‍ ജേക്കബ് ഏറ്റുമാനൂര്‍, ഗോകുലന്‍ പിലാശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രാജേഷ് മേനോന്‍, വാഴൂര്‍ ജോസ്, ഫോട്ടോ – ബിജിത്ത് ധര്‍മടം.

Content Highlight: Asif Ali’s KishKindha Kaandam Movie Trailer Out

We use cookies to give you the best possible experience. Learn more