| Saturday, 30th July 2022, 12:26 pm

ആസിഫ് അലി കാപ്പയില്‍ എത്തുക വില്ലന്‍ വേഷത്തിലോ; സെറ്റില്‍ ജോയിന്‍ ചെയ്ത വീഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. കടുവക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ആസിഫ് അലി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലേക്ക് ജോയിന്‍ ചെയ്യാന്‍ ആസിഫ് അലി ലൊക്കേഷനിലേക്ക് എത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വീഡിയോ വൈറലായത്തിന് പിന്നാലെ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണോ ആസിഫ് എത്തുന്നത് എന്നും വീഡിയോ പങ്കുവെച്ച് ചിലര്‍ ചോദിക്കുന്നു.

നേരത്തെ വേണു സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു കാപ്പ. മഞ്ജു വാര്യരെ നായികയായി നിശ്ചയിച്ച ചിത്രത്തില്‍ നിന്ന് മറ്റ് ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുകള്‍ കാരണം മഞ്ജു പിന്മാറിയിരുന്നു. നിലവില്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുക.

ഇവരെ കൂടാതെ അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ നിര്‍മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്ര നിര്‍മാണ സംരംഭമാണ് കാപ്പ.


അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി, ഡോള്‍വിന്‍ കുര്യാക്കോസ് ജിനു.വി എബ്രഹാം,ദിലീഷ് നായര്‍ എന്നിവര്‍ പങ്കാളികളായ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്‌സ് യൂണിയന്‍ ഈ സംരംഭത്തിന് തുടക്കമിടുന്നത്.

ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് കാപ്പ. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.

ക്യാമറ സാനു ജോണ്‍ വര്‍ഗീസ്, എഡിറ്റര്‍ മഹേഷ് നാരായണന്‍, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, ആര്‍ട്ട് ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് ഹരിതിരുമല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജൂ വൈക്കം, അനില്‍ മാത്യു. അതേസമയം കടുവ തിയേറ്ററുകളില്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. സകല കളക്ഷന്‍ റെക്കോഡുകളും തിരുത്തിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ചിത്രം ആഗസ്റ്റ് നാലിന് ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിങ് തുടങ്ങും.

Content Highlight : Asif Ali joined in the set of Prithviraj’s Kappa

We use cookies to give you the best possible experience. Learn more