| Thursday, 23rd November 2023, 5:34 pm

സിനിമാ ചിത്രീകരണത്തിനിടയില്‍ ആസിഫ് അലിക്ക് പരിക്ക്; സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി : സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിന് ഇടയില്‍ നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റു.

‘കള’ എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ (TikiTaka ) എന്ന സിനിമയുടെ സ്റ്റണ്ട് രംഗങ്ങള്‍ക്ക് വേണ്ടിയുള്ള പരിശീലനത്തിന് ഇടയിലാണ് താരത്തിന്റെ മുട്ട് കാലിന് പരിക്കേറ്റത്.

എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്നതിന് ഇടയിലാണ് ആസിഫ് അലിക്ക് പരിക്കേറ്റത്. പരിക്കേറ്റ ആസിഫ് അലിയെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള (Udedh Nans ) ഫൈറ്റ് മാസ്റ്ററാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ‘ദി റെയ്ഡ് റിഡെംപ്ഷന്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.

Content Highlight: Asif Ali Injured During Movie Shoot

We use cookies to give you the best possible experience. Learn more