അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന പുതിയ സിനിമയ്ക്ക് തിയറ്ററുകളില്‍ വേണ്ട അംഗീകാരം ലഭിക്കാത്തതില്‍ വികാരഭരിതനായി നടന്‍ ആസിഫ് അലി. ഇതൊരു ആസിഫ് അലി ചിത്രമായി വിലയിരുത്തണ്ട എന്ന് ഓര്‍ത്ത് മാത്രമാണ് ഇതിന്റെ പ്രചാരണപരിപാടികളില്‍ നിന്നും വിട്ടുനിന്നതെന്നും തന്റെ മുന്‍കാല ചിത്രങ്ങളെ താരതമ്യം ചെയ്താണ് സിനിമ കാണാതിരിക്കുന്നതെങ്കില്‍ തന്നെ മറന്ന് ഈ സിനിമ കാണണമെന്നും ആസിഫ് ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.
ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ..
കുറെ നാളായി ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയായിരുന്നു. നിങ്ങള്‍ക്കെല്ലാം മനസ്സിലായി കാണും ഞാനിപ്പോള്‍ വന്നകാര്യം.
അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ റിലീസായി, ഈസിനിമയുടെ സംവിധാകന്‍ രോഹിത്ത് ഒരു പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. വേഗം പോയി സിനിമ കാണൂ അല്ലെങ്കില്‍ ചിത്രം തിയറ്ററില്‍ നിന്നും പോകുമെന്ന്. അതുതന്നെയാണ് എനിക്കും പറയാനുള്ളത്.
ഒരുപാട് പേരുടെ കഷ്ടപ്പാട് ഉണ്ട് ഈ സിനിമയില്‍. രണ്ടുവര്‍ഷം മുമ്പേ ഈ സിനിമയുടെ ഷൂട്ട് തുടങ്ങിയതാണ്. അന്നുമുതലേ ഓമനക്കുട്ടന്റെ വിശേഷങ്ങള്‍ നിങ്ങള്‍ അറിയുന്നുണ്ടായിരുന്നു. പിന്നീട് ഒരുപാട് പേര്‍ ചോദിച്ചിരുന്നു എന്താണ് ആ സിനിമയ്ക്ക് പറ്റിയത്. എന്തുകൊണ്ട് റിലീസ് ആകുന്നില്ല.
പക്ഷേ അതിനെയെല്ലാം തരണം ചെയ്ത് ചിത്രം റിലീസിനെത്തി. എന്നാല്‍ ഞങ്ങള്‍ വിചാരിച്ചതുപോലെ നല്ല തിയറ്ററുകളില്‍ റിലീസ് ചെയ്യാനോ പബ്ലിസിറ്റികൊടുക്കാനോ സാധിച്ചില്ല. ചിത്രം റിലീസ് ആയെന്ന് അറിയാത്തവരും ഒരുപാടുണ്ട്.
ഇതിനിടെ മറ്റൊരു വാര്‍ത്ത കൂടി ഞാന്‍ കേട്ടു. ആസിഫ് അലി എന്തുകൊണ്ട് സിനിമ പ്രമോട്ട് ചെയ്തില്ലെന്ന്. അങ്ങനെ പറയരുത്, ഇതെന്റെ സിനിമയാണ്. ഞാന്‍ ആദ്യമായാണ് ഒരു ക്യാരക്ടര്‍ റോളില്‍ അഭിനയിക്കുന്നത്. എന്റെ പ്രിയപ്പെട്ടവരാണ് സിനിമയുടെ പിന്നിലുള്ളവരെല്ലാം. അതൊരു വാര്‍ത്ത ആക്കേണ്ട കാര്യമില്ല. രോഹിത്ത് ആണ് അങ്ങനെയൊരു വാര്‍ത്ത അയച്ചുതന്നത്. പ്രമോഷന്‍ എന്നില്‍ മാത്രം ഒതുങ്ങുന്നതല്ല. അത് വളരെ ലിമിറ്റഡ് ആയിട്ടുള്ള കാര്യമാണ്. ഫേസ്ബുക്കില്‍ ഞാനില്ല എന്നുമാത്രമേ ഉള്ളൂ.
പോസ്റ്റേര്‍സും ഫ്‌ലക്‌സും ഹൈപ്പും ഒക്കെ കൊണ്ടുവന്നാലേ ആളുകള്‍ വരൂ. അല്ലാതെ ഞാന്‍ പല ചാനലുകളില്‍ പോയി പ്രമോട്ട് ചെയ്താലും ആളുകള്‍ വരണമെന്നില്ല. ഒരിക്കലും ആളുകളെ നിര്‍ബന്ധിച്ച് തിയേറ്ററില്‍ കൊണ്ടുവരാന്‍ പറ്റില്ല.
ഹണീ ബീ 2വിന് വരെ എന്നെക്കൊണ്ടു പറ്റുന്ന രീതിയില്‍ പ്രമോഷന്‍ ചെയ്തിരുന്നു. അതുപോലെ എല്ലാ സിനിമകളും. എന്റെ കരിയര്‍ ബ്ലോക് ബസ്റ്റര്‍ ആണെന്ന് പറഞ്ഞു.
ഇതൊരു ടീം വര്‍ക്കിന്റെ വിജയമാണ്. ഭാവനയുടെ ശക്തമായ പിന്തുണ ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു. ഇതിനിടെയാണ് ഭാവനയുടെ അച്ഛന്‍ മരിക്കുന്നത്. പെട്ടെന്ന് തന്നെ ജോയിന്‍ ചെയ്ത് ഷൂട്ടിങ്ങിനെത്തി. അങ്ങനെ ഒരുപാട് പേരുടെ കഷ്ടപ്പാണ്. ഓമനക്കുട്ടന്‍ എന്നാക്കൂ ടൈറ്റില്‍ എന്നുവരെ പലരും പറഞ്ഞു. പലരും പറഞ്ഞു സിനിമയുടെ ടൈറ്റില്‍ മാറ്റണം. ചിലര്‍ പറഞ്ഞു ഫസ്റ്റ് ഹാഫില്‍ ഭയങ്കരമായ ലാഗ് ഉണ്ടെന്ന്. ആ ലാഗ് ഡിമാന്റ് ചെയ്യുന്നുണ്്ട്. എന്നാല്‍ അത് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. രോഹിത് അത് വേണമെന്ന് ആവശ്യപ്പെട്ടതാണ്. രോഹിത്തിന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ് ഈ സിനിമ ചെയ്തത്.
എന്റെ
ഇതിന് മുന്നേയുള്ള എന്റെ സിനിമകളുടെ പ്രശ്‌നങ്ങള്‍ കൊണ്ട് ആ സിനിമകളുമായി താരതമ്യം ചെയ്ത് ഈ സിനിമ നിങ്ങള്‍ കാണാതിരിക്കരുത്. ഇത് നല്ലൊരു സിനിമയാണ്. നിങ്ങളെ തിയറ്ററില്‍ എത്തിക്കാതിരിക്കാനുള്ള ഒരു കാരണം ഞാനാണെങ്കില്‍ ദയവുചെയ്ത് അത് മാറ്റിവച്ച് നിങ്ങള്‍ ഈ സിനിമ കണ്ടുനോക്കണം.
ഇതൊരു എക്‌സ്പിരിമെന്റല്‍ സിനിമയാണ്. ഇതിനെ പിന്തുണച്ചാലേ ഇനിയും ഇതുപോലുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകൂ. ആഷിഖും റിമയും സണ്ണിയുമൊക്കെ ഇതിന് സപ്പോര്‍ട്ട് ചെയ്ത് എത്തിയിട്ടുണ്ട്. പല തിയറ്റുകളില്‍ നിന്നും ഈ സിനിമ ഉടന്‍ മാറുമെന്നാണ് പറയുന്നത്. മള്‍ടിപ്ലക്‌സില്‍ സിനിമയില്ല. അതൊക്കെ ഒരു പ്രശ്‌നമാണ്.
ഇത് ടോറന്റില്‍ വന്നാല്‍ ഹിറ്റ് ആകും എന്ന് എന്റെ മനസ്സിലും ഉണ്ടായിരുന്നു. ഇതൊരു ആസിഫ് അലി ചിത്രമായി വിലയിരുത്തണ്ട എന്ന് ഓര്‍ത്ത് മാത്രമാണ് ഇതിന്റെ പ്രചാരണപരിപാടികളില്‍ നിന്നും ഞാന്‍ വിട്ടുനിന്നത്. മാത്രമല്ല ഫെയ്‌സ്ബുക്കിലും വലിയ ആക്ടീവ് അല്ല. അയാം ടോണി എന്ന സിനിമ കഴിഞ്ഞാല്‍ ഞാന്‍ നന്നായി അഭിനയിച്ച മറ്റൊരു ചിത്രമാണിതെന്ന് ഒരുപാട് പേര്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് ഇനിയും ഒരുമിച്ച് നല്ല പടങ്ങള്‍ ചെയ്യണമെങ്കില്‍ നിങ്ങള്‍ ഇത് കാണണം.
ഈ സിനിമയ്ക്ക് അത് അര്‍ഹിക്കുന്ന പോസ്റ്റേര്‍സ് ഇല്ല ഫ്‌ലക്‌സ് ഇല്ല, അങ്ങനെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. ഈ സിനിമ തിയറ്ററുകളില്‍ ഓടാന്‍ വേണ്ടിയാണ് ഞാന്‍ നിങ്ങളോട് ഇങ്ങനെ അപേക്ഷിക്കുന്നത്. ഞാന്‍ ഇത്രയും നെര്‍വസ് ആയി ഫേസ്ബുക്കില്‍ വന്നിട്ടില്ല. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഈ സിനിമ ഓടണം. അതുകൊണ്ടാണ് ഇത്രയും ഡെസ്പറേറ്റ് ആയി സംസാരിക്കുന്നത്.
എന്തുകൊണ്ട് ഫെയ്‌സ്ബുക്കില്‍ വരുന്നില്ലെന്ന് പലരും ചോദിച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഭാവനയ്ക്ക് നേരിടേണ്ടി വന്ന പ്രശ്‌നവും അതിനെ ഫെയ്‌സ്ബുക്കില്‍ ചര്‍ച്ച ചെയ്ത രീതികളും ഏറെ വിഷമിപ്പിച്ചു. ആ സംഭവത്തെ രണ്ടുരീതിയില്‍ സംസാരിക്കുന്നുണ്ടെന്ന് അറിഞ്ഞാണ് ഞാന്‍ ഫെയ്‌സ്ബുക്ക് വേണ്ടെന്ന് വെച്ചത്. ഇതിനോട് പ്രതികരിക്കാതെ വെറുതെ കണ്ടുകൊണ്ടിരിക്കാന്‍ വയ്യ. അതുകൊണ്ട് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു പോയത്. കൂടുതലൊന്നും അതിനെ കുറിച്ച് പറയുന്നില്ല.
ഈ ചിത്രം ബാഹുബലിയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. ഇത് നല്ലൊരു അറ്റംപ്റ്റ് ആണ്. അതുകൊണ്ടാണ് ഇത്രയും സത്യസന്ധമായി സംസാരിക്കാന്‍ ശ്രമിക്കുന്നത്. ഒരുപാട് സംസാരിച്ച് ബോറടിപ്പിക്കുന്നില്ല. നിങ്ങള്‍ ചിത്രം കാണണം.-ആസിഫ് പറയുന്നു.