Entertainment
സിനിമ കാണാന്‍ തുടങ്ങിയ കാലം തൊട്ട് കൊതിപ്പിക്കുന്ന നടന്‍, എന്നെ എപ്പോഴും ചേര്‍ത്ത് നിര്‍ത്തിയത് അദ്ദേഹം: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 13, 06:01 am
Monday, 13th January 2025, 11:31 am
സിനിമ കണ്ടുതുടങ്ങിയ കാലം തൊട്ട് കൊതിപ്പിക്കുന്ന നടനാണ് മമ്മൂക്ക. സിനിമയിലെത്തിയപ്പോള്‍ ഓരോ തവണയും ചേര്‍ത്ത് നിര്‍ത്തിയതും അദ്ദേഹമാണ്. ഓരോ തവണ കാണുമ്പോഴും ആദ്യം കാണുന്ന അതേ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മാറി നില്‍ക്കുമ്പോള്‍ അദ്ദേഹം ഞങ്ങളെയെല്ലാം ചേര്‍ത്ത് പിടിച്ചിട്ടേയുള്ളൂ.

തിയേറ്റുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ആസിഫ് അലി നായകനായ രേഖാചിത്രം. പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത കഥയാണ് പറയുന്നത്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ സാന്നിധ്യവും രേഖാചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട്.

രേഖാചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. സിനിമ കാണാന്‍ തുടങ്ങിയ കാലം തൊട്ട് തന്നെ കൊതിപ്പിക്കുന്ന നടനാണ് മമ്മൂട്ടിയെന്ന് ആസിഫ് അലി പറഞ്ഞു. സിനിമയിലെത്തിയതിന് ശേഷം തന്നെ എപ്പോഴും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള നടനാണ് മമ്മൂട്ടിയെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്നതിന്റെ അതേ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മാറി നില്‍ക്കുമായിരുന്നെന്നും അപ്പോഴെല്ലാം അദ്ദേഹം തങ്ങളെ ചേര്‍ത്ത് പിടിക്കുമെന്നും ആസിഫ് അലി പറഞ്ഞു. സിനിമയുടെ എല്ലാ മേഖലയിലും ഓരോരുത്തര്‍ക്കും വേണ്ട ഉപദേശം നല്‍കി മാതൃകയായി നില്‍ക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ സാന്നിധ്യം രേഖാചിത്രത്തിലുണ്ടാവുക എന്നത് തനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ആസിഫ് അലി പറഞ്ഞു. ഒരു തലമുറ മുഴുവന്‍ മമ്മൂക്ക എന്ന് വിളിച്ചുശീലിച്ചപ്പോള്‍ ഈ സിനിമയിലൂടെ അത് മമ്മൂട്ടിച്ചേട്ടന്‍ എന്ന പേരിലേക്ക് മാറിയെന്നും അദ്ദേഹത്തിന്റെ സപ്പോര്‍ട്ടിന് ഒരുപാട് നന്ദിയുണ്ടെന്നും ആസിഫ് അലി പറഞ്ഞു. രേഖാചിത്രത്തിന്റെ വിജയാഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഈ സിനിമയെപ്പറ്റി സംസാരിക്കുമ്പോള്‍ എടുത്തുപറയേണ്ട കാര്യമാണ് മമ്മൂക്കയുടെ പ്രസന്‍സ്. സിനിമ കണ്ടുതുടങ്ങിയ കാലം തൊട്ട് കൊതിപ്പിക്കുന്ന നടനാണ് മമ്മൂക്ക. സിനിമയിലെത്തിയപ്പോള്‍ ഓരോ തവണയും ചേര്‍ത്ത് നിര്‍ത്തിയതും അദ്ദേഹമാണ്. ഓരോ തവണ കാണുമ്പോഴും ആദ്യം കാണുന്ന അതേ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മാറി നില്‍ക്കുമ്പോള്‍ അദ്ദേഹം ഞങ്ങളെയെല്ലാം ചേര്‍ത്ത് പിടിച്ചിട്ടേയുള്ളൂ.

സിനിമയുടെ എല്ലാ മേഖലയിലുമുള്ളവര്‍ക്ക് ഉപദേശം നല്‍കി അവരെയെല്ലാം മുന്നോട്ട് കൊണ്ടുവരുന്നത് അദ്ദേഹമാണ്. രേഖാചിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രസന്‍സ് ഉണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഞാനാണ്. ഒരു തലമുറ മുഴുവന്‍ മമ്മൂക്ക എന്ന് വിളിച്ച് ശീലിച്ച സമയത്ത് അത് മാറി ‘മമ്മൂട്ടിച്ചേട്ടന്‍’ എന്ന് ഈ സിനിമക്ക് ശേഷം മാറി. അതിലും എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സപ്പോര്‍ട്ടിന് ഒരുപാട് നന്ദിയുണ്ട്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali express his gratitude to Mammootty for being part in Rekhachithram movie