| Saturday, 1st June 2024, 7:33 pm

അപ്പോഴത്തെ എക്‌സൈറ്റ്‌മെന്റില്‍ കെ.ജി.എഫിന്റെ പേര് ഉപയോഗിച്ചെന്നേ ഉള്ളൂ: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

15 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം തലവന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നാലാമത്തെ ചിത്രമാണ് തലവന്‍.

തന്റെ പുതിയ ചിത്രം ടിക്കി ടാക്ക തനിക്ക് കെ.ജി.എഫ് പോലെയാണെന്ന് പറഞ്ഞത് ആ സമയത്തെ എക്‌സൈറ്റ്‌മെന്റിന്റെ പുറത്താണ് അങ്ങനെ പറഞ്ഞതെന്ന് ആസിഫ് പറഞ്ഞു. തന്റെ കരിയറില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണ് ടിക്കി ടാക്കയെന്നും, തിയേറ്ററില്‍ ആഘോഷിക്കാനുള്ള എല്ലാമുണ്ടാകുന്ന സിനിമയാണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘കെ.ജി.എഫ് എന്ന് ഞാന്‍ പറഞ്ഞത് ആ സിനിമയുടെ വലിപ്പം കൊണ്ടാണ്. എന്റെ കരിയറില്‍ ഏറ്റവും ബജറ്റുള്ള സിനിമയാണ് ടിക്കി ടാക്ക. അതിന് വേണ്ടി ഞാന്‍ ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. അപ്പോള്‍ ആ ഒരു എക്‌സൈറ്റ്‌മെന്റ് ഒക്കെ കാരണമാണ് ഞാന്‍ കെ.ജി.എഫിന്റെ പേര് ഉപയോഗിച്ചത്. അല്ലാതെ വേറൊന്നുമില്ല. ഇതുവരെയുള്ള എന്റെ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന ഒന്നാണ് ടിക്കി ടാക്ക.

രോഹിത്തിന്റെ കൂടെ ഇതിന് മുമ്പ് ഞാന്‍ ഒന്നിച്ചപ്പോള്‍ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായ സിനിമയാണിത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനായാലും ഇബ്‌ലീസ് ആയാലും അതിനൊക്കെ ഒരു എക്‌സ്പിരിമെന്റല്‍ ടച്ചുള്ളവയാണ്. പക്ഷേ ടിക്കി ടാക്ക ഒരു കംപ്ലീറ്റ് കൊമോഴ്‌സ്യല്‍ പാക്കേജാണ്. അതിന്റെ ബാക്കി പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali explains why he use the name of KGF for Tiki Taka movie

We use cookies to give you the best possible experience. Learn more