Entertainment
ഇതാരാണ് മമ്മൂട്ടിയോ? ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് ചിത്രത്തിന്റെ ട്രെയ്‌ലറെത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 22, 03:08 pm
Monday, 22nd July 2024, 8:38 pm

ആസിഫ് അലി – സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അഡിയോസ് അമിഗോ’. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസറാണ്. ടൊവിനോ തോമസ് ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു നഹാസ് നാസര്‍.

‘അഡിയോസ് അമിഗോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ചിത്രത്തിന്റെ മറ്റ് വാര്‍ത്തയുമെല്ലാം നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. രണ്ട് മിനിട്ടും ഒമ്പത് സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്ത് വിട്ടത്.

ALSO READ: കഥ ആ മൊമന്റില്‍ ഇഷ്ടമായി; ഗര്‍ഭിണിയുടെ വയറ് പിടിച്ചു ഞെക്കുന്ന സീന്‍ കേട്ടപ്പോള്‍ എന്തോ പോലെയായി: പ്രശാന്ത് മുരളി

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഫെബ്രുവരി 12ന് കൊച്ചിയിലായിരുന്നു ആരംഭിച്ചിരുന്നത്. അഡിയോസ് അമിഗോ ഓഗസ്റ്റ് രണ്ടിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് ഇത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കുന്നു.

എഡിറ്റിങ്ങ് – നിഷാദ് യൂസഫ്, ആര്‍ട്ട് – ആഷിഖ് എസ്., ഗാനരചന – വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മന്‍ വള്ളിക്കുന്ന്, മേക്കപ്പ് – റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ദിനില്‍ ബാബു, അസോസിയേറ്റ് ഡയറക്ടര്‍ – ഓസ്റ്റിന്‍ ഡാന്‍, രഞ്ജിത്ത് രവി.

സ്റ്റില്‍ ഫോട്ടോഗ്രാഫി – രോഹിത് കെ. സുരേഷ്, കൊറിയോഗ്രാഫര്‍ – പി. രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനര്‍ – മഷര്‍ ഹംസ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, വി.എഫ്.എക്സ് – ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈന്‍ – ഓള്‍ഡ്മങ്ക്സ്, വിതരണം – സെന്‍ട്രല്‍ പിക്ചര്‍സ് റിലീസ്, മാര്‍ക്കറ്റിങ്ങ് ഒബ്സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

Content Highlight: Asif Ali And Suraj Venjaramoodu Movie Adios Amigo Trailer Out