സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയില്‍ ആസിഫ് അലിയും മംമ്ത മോഹന്‍ദാസും പെയറായിട്ടാണ് അഭിനയിച്ചത്. ചിത്രത്തിലെ ‘ആരോ പാടുന്നു ദൂരെ’ എന്ന ഗാനരംഗത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും.
ആ ഗാനരംഗം ഷൂട്ട് ചെയ്യുമ്പോള്‍ തനിക്ക് മംമ്തയോട് പ്രണയം തോന്നിയിരുന്നു എന്ന് ആസിഫ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ‘മഹേഷും മാരുതിയും’ എന്ന പുതിയ ചിത്രത്തിലും ഇരുവരും ഒരുമിച്ചാണ് അഭിനയിക്കുന്നത്. പഴയ പ്രണയത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ആസിഫ്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്റെ കരിയറിലെ ആദ്യത്തെ ലവ് സോങ് ഷൂട്ട് ചെയ്യുന്നത് അതായിരുന്നു. മൂന്നാറിലായിരുന്നു ഷൂട്ട് നടന്നത്. ഹരിഹരന്‍ സാറിന്റെയും ചിത്ര ചേച്ചിയുടെയും ശബ്ദത്തില്‍ എനിക്കുവേണ്ടി പാടുന്നൊരു പാട്ട്. ഇളയരാജ സാറിന്റെ സംഗീതം, വൃന്ദ മാസ്റ്റര്‍ കൊറിയോഗ്രാഫ് ചെയ്യുന്നു. അതില്‍ കൂടുതല്‍ എന്ത് വേണം പ്രണയിക്കാന്‍,’ ആസിഫ് അലി.
ആസിഫ് തന്റെ അനുഭവങ്ങള്‍ പറയുന്നതിനിടയിലാണ് പ്രണയിക്കാന്‍ ഏറ്റവും കൃത്യമായ സമയം അതായിരുന്നു എന്ന് മംമ്ത പറഞ്ഞത്. ആസിഫിന്റെ കണ്ണുകള്‍ വളരെ ക്യൂട്ടായിരുന്നുവെന്നും ഭയങ്കര നിഷ്‌കളങ്കമായിരുന്നുവെന്നും മംമ്ത പറഞ്ഞു. ഇന്നും അങ്ങനെ തന്നെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘അതാണ് പ്രണയിക്കാനുള്ള ഏറ്റവും കൃത്യമായ സമയം. വൃന്ദ മാസ്റ്ററിന്റെ കൊറിയോഗ്രാഫിയും അത്ര മനോഹരമായിരുന്നു. ആസിഫിന്റെ കണ്ണുകള്‍ വളരെ ക്യൂട്ടായിരുന്നു. അതുപോലെ തന്നെ നിഷ്‌കളങ്കവുമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. അടുത്ത് നിന്ന് ഷോട്ട് എടുക്കുമ്പോള്‍ ഒരു നെര്‍വസ് ലുക്കുണ്ടായിരുന്നു ആസിഫിന്,’ മംമ്ത
സേതു സംവിധാനം ചെയ്യുന്ന സിനിമയാണ് മഹേഷും മാരുതിയും. മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 10നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
content highlight: asif ali and mamtha mohandas share their experience in kadha thudarunnu movie