Advertisement
Entertainment news
നമ്മള്‍ അങ്ങനെ നോക്കിയിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു നോട്ടം വന്നിട്ടങ്ങ് പോകും; അതൊരു രോമാഞ്ചം ഫീലാണ്: സൂപ്പര്‍ താരത്തെ പറ്റി ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 31, 04:28 am
Tuesday, 31st May 2022, 9:58 am

മോഹന്‍ലാലുമൊത്തുള്ള തന്റെ നിമിഷങ്ങളെക്കുറിച്ച് സംസാരിച്ച് നടന്‍ ആസിഫ് അലി.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് മുമ്പ് നിരവധി വേദികളില്‍ പറഞ്ഞിട്ടുള്ള ആസിഫ് അലി, മോഹന്‍ലാലുമൊത്തുള്ള രസകരമായ നിമിഷങ്ങളാണ് അഭിമുഖത്തില്‍ പങ്കുവെക്കുന്നത്.

”എപ്പോഴും ലാലേട്ടനെ പറ്റി പറയുമ്പോള്‍ ലാലേട്ടന്റെ കുസൃതിയാണ് പറയാനുണ്ടാവുക. പല സമയത്തും അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരിക്കുമ്പോഴും അമ്മ ഷോ നടക്കുമ്പോഴുമാണ് ലാലേട്ടനുമായി അടുത്തിട്ടുള്ളത്.

കാരണം ലാലേട്ടനൊപ്പം ഞാന്‍ റെഡ് വൈന്‍ എന്ന സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. അതില്‍ ആകെ ഒരു ഷോട്ട് ആണ് കോമ്പിനേഷന്‍ ഉണ്ടായിരുന്നത്.

അതുകൊണ്ട് എനിക്ക് ലാലേട്ടനൊപ്പം പേഴ്‌സണല്‍ മൊമന്റ്‌സ് വളരെ കുറച്ചേ കിട്ടിയിട്ടുള്ളൂ.

പക്ഷെ അസോസിയേഷന്റെ ഓരോ മീറ്റിങ്ങിന് ചെല്ലുമ്പോള്‍ മേശയുടെ അറ്റത്ത് സാര്‍ ഇരിക്കുന്നുണ്ടാകും. മോഹന്‍ലാല്‍ എന്ന് പറഞ്ഞ് നമ്മള്‍ ഇങ്ങനെ നോക്കിയിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു ഒരു നോട്ടം വന്ന് പോകും. അത് ഒരു രോമാഞ്ചം തരുന്ന ഫീലിങ്ങാണ്.

അദ്ദേഹം എല്ലാം അറിയുന്നുണ്ട്, എല്ലാം ശ്രദ്ധിക്കുന്നുണ്ട്, എന്നത് ഭയങ്കര അത്ഭുതകരമായ കാര്യമാണ്,” ആസിഫ് അലി പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും ആണ് ആസിഫ് അലിയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, അലന്‍സിയര്‍ എന്നിവരാണ് കുറ്റവും ശിക്ഷയും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

നടന്‍ സിബി തോമസും മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത് ദിവാകരനും ചേര്‍ന്നാണ് കുറ്റവും ശിക്ഷയും ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാന്‍ ആണ് മോഹന്‍ലാലിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സൈജു കുറുപ്പ്, രാഹുല്‍ മാധവ്, അനു മോഹന്‍, അനു സിത്താര, അനുശ്രീ, അതിഥി രവി, ലിയോണ ലിഷോയ്, പ്രിയങ്ക നായര്‍, ഉണ്ണി മുകുന്ദന്‍, ശിവദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Content Highlight: Asif Ali about the moments with Mohanlal