രമേശ് നാരായണന്‍ വിഷയത്തില്‍ അദ്ദേഹം നേരിട്ട സൈബര്‍ ആക്രമണം തനിക്ക് മനസിലാക്കാന്‍ പറ്റുന്നതായിരുന്നെന്നും താനും പണ്ട് അതെല്ലാം അനുഭവിച്ചിരുന്നെന്നും ആസിഫ് അലി. രമേശ് നാരായണന് ഇത്തരത്തിലൊരു അനുഭവം ആദ്യമായിരിക്കാമെന്നും അദ്ദേഹത്തിന് അത് എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് അറിയില്ലായിരിക്കാമെന്നും ആസിഫ് പറഞ്ഞു.
പല സമയത്തും തനിക്കും കൂടെയുള്ളവര്‍ക്കും ഇത്തരത്തില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെവെന്നും അതിനയെല്ലാം ഓവര്‍കം ചെയ്ത് തനിക്ക് ഇത് ശീലമായെന്നും താരം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ താന്‍ പ്രതികരിച്ചത് ചാനലുകളില്‍ സ്‌ക്രോള്‍ ചെയ്തിരുന്നുവെന്നും അന്ന് രാത്രി താന്‍ നേരിട്ട സൈബര്‍ ആക്രമണം വലുതായിരുന്നെന്നും ആസിഫ് പറഞ്ഞു.
തന്റെ കരിയര്‍ തീര്‍ന്നുവെന്ന് പോലും ഒരു ഘട്ടത്തില്‍ ചിന്തിച്ചുവെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘എന്റെ സോഷ്യല്‍ മീഡിയ പേജ് കണ്ടാല്‍ പലര്‍ക്കും അറിയാം, അധികം കോണ്ട്രവേഴ്‌സ്യല്‍ ആയിട്ടുള്ള കാര്യങ്ങളോ പൊളിറ്റിക്കല്‍ സ്‌റ്റേറ്റ്‌മെന്റോ ഒന്നും ഉണ്ടാകില്ല. കാരണം, അതുവഴി ആരെങ്കിലും ട്രിഗറായി റിയാക്ട് ചെയ്യാന്‍ ചാന്‍സുണ്ട്. രമേശ് നാരായണന്‍ സാറിന് ആദ്യമായാണ് ഇത്തരം ഒരു ആക്രമണം ഫെയ്‌സ് ചെയ്യേണ്ടി വന്നിട്ടുണ്ടാവുക. ഇത് എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് അദ്ദേഹത്തിന് യാതൊരു പിടിയുമില്ല.
ഞാനും എന്റെ കൂടെയുള്ളവരും ഇത്തരത്തില്‍ ഒരുപാട് അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഏതെങ്കിലും സിനിമയുടെ റിവ്യൂവിന്റെ പേരിലോ, നമ്മുടെ എന്തെങ്കിലും പെരുമാറ്റത്തിന്റെ പേരിലോ നല്ല രീതിയില്‍ അറ്റാക്ക് ചെയ്തിട്ടുണ്ട്. അത്തരത്തില്‍ നേരിട്ട ഏറ്റവും വലിയ അറ്റാക്കായിരുന്നു ദിലീപേട്ടന്റെ പേരില്‍ നടന്ന സൈബര്‍ അറ്റാക്ക്.
അന്ന് അമ്മ അസോസിയേഷന്റെ പ്രസ് റിലീസ് വന്ന ദിവസം ഞാന്‍ പ്രതികരിച്ചത് എല്ലാ ചാനലിലും സ്‌ക്രോള്‍ ചെയ്ത് വന്നിരുന്നു. ആ ദിവസം ഞാന്‍ നേരിട്ട സൈബര്‍ അറ്റാക്ക് പോലൊന്ന് പിന്നീടൊരിക്കലും നേരിടേണ്ടി വന്നിട്ടില്ല. അത്ര ഭീകരമായിരുന്നു ആ സമയത്ത് ഞാന്‍ നേരിട്ട അവസ്ഥ. ഒരു ഘട്ടത്തില്‍ എന്റെ കരിയര്‍ അവസാനിച്ചെന്ന് പോലും ഞാന്‍ പേടിച്ചു,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali about the cyber attack he faced in Dileep issue