കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനടനാകാന്‍ ആസിഫിന് സാധിച്ചു. കരിയറിന്റെ തുടക്കത്തില്‍ തന്നെ സിബി മലയില്‍, എ.കെ. സാജന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.
ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ജിസ് ജോയ് സംവിധാനം ചെയ്ത സൺഡേ ഹോളിഡേ. മലയാളത്തിലെ ഫീൽ ഗുഡ് സിനിമകളുടെ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് സൺഡേ ഹോളിഡേ. എന്നാൽ സൺഡേ ഹോളിഡേയുടെ കഥ ആസിഫ് അലിക്ക് ആദ്യം കൺവിൻസ് ആയിട്ടില്ലായിരുന്നു. താൻ അത്ര നല്ല മനുഷ്യൻ ഒന്നുമല്ലെന്നും പിന്നെ എങ്ങനെയാണ് അതുപോലൊരു സ്ക്രിപ്റ്റ് ഇഷ്ടമാവുകയെന്നും ആസിഫ് അലി ചോദിക്കുന്നു.
എതിരെ നിൽക്കുന്നവന്റെ ഉള്ളൊന്ന് അറിയാൻ ശ്രമിക്കണമെന്ന് പറഞ്ഞാൽ, താൻ അവരോട് പോവാനാവും റിയൽ ലൈഫിൽ പറയുകയെന്നും ആസിഫ് അലി പറഞ്ഞു. ദി ക്യൂ സ്റ്റുഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘ആ സ്ക്രിപ്റ്റ് എങ്ങനെയാണ് നമുക്ക് കൺവിൻസാവുക. ഞാൻ അത്ര നല്ല മനുഷ്യൻ ഒന്നുമല്ല. എനിക്ക് അങ്ങനെയുള്ള ഡയലോഗുകൾ പറയാനോ ആളുകളെ അങ്ങനെ അപ്രോച്ച് ചെയ്യാനോ കഴിയില്ല. അതുവരെ റിയൽ ലൈഫിൽ അങ്ങനെ ഞാൻ കണ്ടിട്ടില്ല. ഇടിക്കാൻ വരുന്നവന്റെ അമ്മ വന്നിട്ട്, എതിരെ നിൽക്കുന്നവന്റെ ഉള്ളൊന്ന് അറിയാൻ ശ്രമിക്കണമെന്ന് പറഞ്ഞാൽ ഞാൻ, ഒന്ന് പോയേ ചേച്ചി എന്നാവും പറയുക,’ആസിഫ് അലി പറയുന്നു.
2024 ആസിഫിന് മികച്ച വർഷമായിരുന്നു. കിഷ്കിന്ധാ കാണ്ഡം, ലെവൽ ക്രോസ് തുടങ്ങിയ മികച്ച ആസിഫ് അലി സിനിമകൾ കണ്ട വർഷമായിരുന്നു ഇത്. രേഖാചിത്രം എന്ന സിനിമയാണ് അടുത്ത വർഷത്തെ ആസിഫ് അലിയുടെ ആദ്യ റിലീസ്.
Content Highlight: Asif ali About Sunday Holiday Movie