| Friday, 24th January 2025, 10:38 pm

സിനിമക്ക് വേണ്ടി അത്രയും എഫേര്‍ട്ട് ഇടുന്ന ആളാണ് ആ യുവ നടൻ: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും അന്യഭാഷയിലും തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് റോഷൻ മാത്യു. പുതിയ നിയമം എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ റോഷൻ ഇന്ന് തന്റെ നാച്ചുറൽ ആക്ടിങ്ങിലൂടെ വലിയ കയ്യടി നേടുകയാണ്. സിനിമക്ക് പുറമെ നാടകത്തിലും സജീവമാണ് റോഷൻ.

റോഷനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ആസിഫ് അലി. കൊത്ത് എന്ന സിബി മലയിൽ ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. വളരെ ഹാര്‍ഡ് വര്‍ക്കിങ്ങായ നടനാണ് റോഷന്‍ മാത്യുവെന്ന് പറയുകയാണ് ആസിഫ് അലി. പല സമയത്തും എക്‌സൈറ്റ്‌മെന്റ് കാരണം താന്‍ വിട്ടുപോകുന്ന കുറേ കാര്യങ്ങള്‍ എക്‌സൈറ്റ്‌മെന്റ് മാറ്റിവെച്ചിട്ട് ശ്രദ്ധിക്കാന്‍ റോഷന് കഴിയാറുണ്ടെന്നും ആസിഫ് പറയുന്നു.

ഷൂട്ടിങ്ങിന്റെ ഇടയില്‍ റോഷന്‍ പറയുന്ന പല കാര്യങ്ങളും ചോദിക്കുന്ന സംശയങ്ങളും തനിക്ക് തോന്നിയില്ലല്ലോ എന്നോര്‍ത്ത് വിഷമം തോന്നിയിട്ടുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഞാന്‍ റോഷന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ സമയത്ത് അവന്‍ പറയുന്ന പല കാര്യങ്ങളും ചോദിക്കുന്ന പല സംശയങ്ങളും എനിക്ക് തോന്നിയിട്ടില്ലല്ലോ എന്നുള്ള വിഷമം എനിക്ക് ഉണ്ടായിട്ടുണ്ട്. സിനിമക്ക് വേണ്ടി അത്രയും എഫേര്‍ട്ട് ഇടുന്ന വ്യക്തിയാണ് അവന്‍.

ഞാന്‍ കുറേകൂടെ ഡയറക്ടറെ ഡിപ്പന്‍ഡ് ചെയ്യുന്ന ആളാണ്. പക്ഷെ റോഷന്‍ നേരെ ഓപ്പോസിറ്റാണ്. അവന് അവന്റേതായ ഒരു പ്ലാനിങ്ങുണ്ട്. വളരെ ആസ്വദിച്ച് രസകരമായി ചെയ്യുന്ന നടനാണ് റോഷന്‍,’ ആസിഫ് അലി പറയുന്നു.

അതേസമയം ആസിഫ് അലി നായകനായി ഏറ്റവും പുതിയ ചിത്രമാണ് രേഖാചിത്രം. മിസ്റ്ററി ക്രൈം ത്രില്ലര്‍ ഴോണറില്‍ എത്തിയ ഈ സിനിമ ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയിലായിരുന്നു ഒരുങ്ങിയത്. ജോഫിന് ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്.

Content Highlight: Asif Ali About Roshan Mathew

Latest Stories

We use cookies to give you the best possible experience. Learn more