| Sunday, 27th August 2023, 1:52 pm

കുട്ടികള്‍ക്ക് സമയവും സ്‌പേസും കൊടുക്കണം; അച്ഛനാകാന്‍ വേണ്ടി മെച്യൂര്‍ഡാകാന്‍ ശ്രമിച്ചിട്ടുണ്ട്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാരന്റിങ്ങിനെക്കുറിച്ചും ആദ്യമായി പിതാവായ നിമിഷത്തെക്കുറിച്ചും സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി. രക്ഷിതാവ് എന്ന നിലയില്‍ ഓരോ വര്‍ഷവും മാറ്റമുണ്ടെന്ന് ആസിഫ് പറഞ്ഞു. കുട്ടികള്‍ക്ക് സ്‌പേസും ടൈമും കൊടുക്കണമെന്നും നടന്‍ പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടം മക്കളുടെ കൂടെ സമയം ചെലവഴിക്കാനാണെന്നും ആസിഫ് ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമുണ്ടായ പാരന്റ്‌സല്ല, ഈ വര്‍ഷം. ഒരുപാട് കാര്യങ്ങള്‍ മാറുന്നുണ്ട്. ആദു ഉണ്ടായപ്പോള്‍ എന്‍.ഐ.സിയുവില്‍ വെക്കാനായിട്ട് കൊണ്ടുപോകുമ്പോള്‍ ഒരു ഫോം തന്നു. അത് ഫില്ല് ചെയ്ത് വന്നപ്പോള്‍ അവസാനം റിലേഷന്‍ഷിപ്പ് വിത്ത് പേഷ്യന്റ് എന്ന കോളമുണ്ടായിരുന്നു.

അത് ഫില്‍ ചെയ്യാതെ പേനയും പിടിച്ച് സ്റ്റക്കായി നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഡോക്ടര്‍ കണ്‍ഗ്രാറ്റുലേഷന്‍സ് യു ആര്‍ എ ഫാദര്‍ നൗ എന്ന് പറയുന്നത്. അതായിരുന്നു ആദ്യത്തെ പോയിന്റ്. അന്നുണ്ടായിരുന്ന ഞാനും ഇന്നുള്ള ഞാനും കുറേക്കൂടി ചെറുപ്പമായി. അന്ന് ഞാന്‍ അച്ഛനാകാന്‍ വേണ്ടി കുറെക്കൂടി മെച്യൂര്‍ഡാകാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ അത് ആവശ്യമില്ലെന്ന് മനസിലായി.

വീട്ടിലാണെങ്കിലും അവര്‍ക്ക് സ്‌പേസ് കൊടുക്കണം, സമയം കൊടുക്കണമെന്നേ എനിക്കുള്ളു. ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അവരുടെ കൂടെ സമയം ചെലവഴിക്കാനാണ്,’ ആസിഫ് പറഞ്ഞു.

ലൊക്കേഷനിലും ഡബ്ബിങ്ങിനും മക്കളെ കൊണ്ടുപോകാറുണ്ടെന്നും ആസിഫ് പറഞ്ഞു. താന്‍ ചെയ്യുന്നത് എന്താണ് ആളുകളോട് എങ്ങനെയാണ് സംസാരിക്കുന്നത് എന്നൊക്കെ അവര്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടെന്നും നടന്‍ പറഞ്ഞു.

‘ട്രാവല്‍ ചെയ്യുന്ന സമയത്ത് പറ്റിയില്ലെങ്കിലും ലൊക്കേഷനില്‍ കൊണ്ടുപോകും, ഡബ്ബിങ്ങിന് കൊണ്ടുപോകും. ഞാന്‍ ചെയ്യുന്നത് എന്താണ്, ഞാന്‍ എങ്ങനെയാണ് ആളുകളോട് സംസാരിക്കുന്നത് എന്ന് എന്റെ മക്കള്‍ പഠിക്കണമെന്നത് എന്റെ ആഗ്രഹമാണ്.

കാരണം, എന്റെ ഒഴിമുറി എന്ന സിനിമയുടെ സക്രിപ്പ്റ്റില്‍ പറയുന്നത് നിങ്ങളുടെ അച്ഛന്‍ തന്നെയാണ് നിങ്ങള്‍ എന്നാണ്. അവരുടെ റിഫ്‌ലക്ഷനാണ് നമ്മള്‍. അത് വേറൊരു ഫോമിലായിരിക്കാമെന്നേയുള്ളൂ.

എന്റെ വാപ്പയില്‍ നിന്ന് ഞാനത് അനുഭവിച്ചിട്ടുണ്ട്. വാപ്പയ്ക്കുള്ള എല്ലാ സ്വഭാവവും എനിക്കുണ്ട്. അത് ഞാന്‍ കണ്ടുപഠിച്ചതോ കാണാതെ പഠിച്ചതോ ഡി.എന്‍.എയിലുള്ളതോ ആയിരിക്കാം. അത് തന്നെയാണ് എന്റെ മക്കളിലേക്ക് വരുന്നത്. ഞാനും സമയും എന്താണോ അത് തന്നെയാണ് എന്റെ മക്കളും,’ ആസിഫ് അലി പറഞ്ഞു.

CONTENT HIGHLIGHTS: ASIF ALI ABOUT PARENTING

We use cookies to give you the best possible experience. Learn more