ആസിഫ് അലി തന്റെ അഭിനയ ജീവിതം ആരംഭിച്ചിട്ട് 10 വര്‍ഷം തികഞ്ഞു. 2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് സിനിമാ രംഗത്തേക്ക് എത്തുന്നത്. അഭിനയജീവിതത്തിന്റെ ഈ പത്താം വര്‍ഷത്തിലും ആസിഫ് അലി തിരക്കുകളിലാണ്.
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍ വേള്‍ഡ് ആണ് ഇനി റിലീസ് ചെയ്യാനുള്ള ആസിഫിന്റെ പുതിയ ചിത്രം. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന കെട്ട്യോളാണ് എന്റെ മാലാഖ, ആര്‍.ജെ മാത്തുക്കൂട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോയും ആസിഫിന്റെ പുതിയ ചിത്രങ്ങളാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ മനുരാഘവ് ആസിഫിന്റെ മികച്ച വേഷങ്ങളിലൊന്നാണ്. ബാബുരാജ് സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫീ എന്ന ചിത്രത്തില്‍ ആസിഫ് മനുരാഘവ് ആയി വീണ്ടുമെത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ ആസിഫ് തള്ളി. ഈ റിപ്പോര്‍ട്ടുകള്‍ സത്യമല്ലെന്ന് ആസിഫ് പ്രതികരിച്ചു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് റിപ്പോര്‍ട്ടുകളെ ആസിഫ് തള്ളിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തിയ്യേറ്ററുകളില്‍ സ്വീകരിക്കപ്പെടാതിരിക്കുകയും സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായം നേടുക ഇബ്‌ലിസ് എന്ന ചിത്രത്തെ കുറിച്ചും ആസിഫ് പറഞ്ഞു. ഇബ്‌ലിസിന് തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടാനാവാതെ ഞാന്‍ അത്ഭൂതപ്പെട്ടുപോയി, എന്താണ് പ്രേക്ഷകര്‍ക്ക് വേണ്ടതെന്ന് ആലോചിച്ച്-ആസിഫ് പറഞ്ഞു.