മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് സിനിമയലേക്ക് കടന്നുവന്നത്. പിന്നീട് വളരെ പെട്ടെന്ന് യുവനടന്മാരുടെ പട്ടികയിലെ മുന്‍നിരയില്‍ ഇടംപിടിക്കാന്‍ ആസിഫിന് സാധിച്ചു. കരിയറില്‍ ഇടക്ക് തുടര്‍പരാജയങ്ങള്‍ നേരിടേണ്ടിവന്ന ആസിഫ് ഓരോ സിനിമ കഴിയുന്തോറും പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കുന്ന ആസിഫിനെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.
തനിക്ക് ചെയ്യാന്‍ മടിയുള്ള തരത്തിലുള്ള കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. പ്രകൃതി പടങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളൂവെന്ന് പലരും പറയുന്നത് കേള്‍ക്കാമെന്നും ലാര്‍ജര്‍ ദാന്‍ ലൈഫ് ആയിട്ടുള്ള കഥാപാത്രങ്ങളും സിനിമകളും മലയാളത്തില്‍ കുറവാണെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. ആദ്യാവസാനം മാസ് ആയിട്ടുള്ള കഥാപാത്രങ്ങളെ ചെയ്യാന്‍ തനിക്ക് മടിയാണെന്ന് ആസിഫ് അലി പറഞ്ഞു.
ആവേശം പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ എന്‍ജോയ് ചെയ്യുന്നത് കാണാറുണ്ടെന്നും എന്നാല്‍ തനിക്ക് അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മടിയാണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. അതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ നല്ല ധൈര്യം വേണമെന്നും ഫഹദിന് അത്തരം ധൈര്യമുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ആ ഒരു കാര്യത്തില്‍ തനിക്ക് ഫഹദിനോട് അസൂയയുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
താന്‍ ഒഴിവാക്കിയ കുറച്ച് സിനിമകളുണ്ടെന്നും അതിലൊന്നാണ് ഭ്രമയുഗമെന്നും ആസിഫ് അലി പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സും അത്തരത്തില്‍ ഒഴിവാക്കിയ സിനിമകളിലൊന്നാണെന്നും അതില്‍ വിഷമമില്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം വേറെയും മികച്ച സിനിമകള്‍ റിലീസായിരുന്നെന്നും വ്യത്യസ്ത ഴോണറിലുള്ള സിനികമളാണ് ഹിറ്റായതെന്നും ആസിഫ് അലി പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘പ്രകൃതി പടങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളൂ, അല്ലെങ്കില്‍ അതില്‍ മാത്രം ഒതുങ്ങിപ്പോകുന്നു എന്നൊരു ആക്ഷേപം നമ്മുടെ ഇന്‍ഡസ്ട്രിയെക്കുറിച്ച് പലരും പറയാറുണ്ട്. മറ്റുള്ള ഇന്‍ഡസ്ട്രികള്‍ പക്കാ മാസ് ആയിട്ടുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ നമ്മള്‍ അതൊന്നും ട്രൈ ചെയ്യുന്നില്ലെന്ന് ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ലാര്‍ജര്‍ ദാന്‍ ലൈഫ് ആയിട്ടുള്ള സിനിമകളും കഥാപാത്രങ്ങളും മലയാളത്തില്‍ കുറവായിരുന്നു.
അതിന്റെ ഇക്വേഷന്‍ കറക്ടായി പ്രസന്റ് ചെയ്തില്ലെങ്കില്‍ ഉറപ്പായും പാളും. അങ്ങനെയിരിക്കുമ്പോഴാണ് ആവേശം എന്ന സിനിമ റിലീസാകുന്നത്. അത് എല്ലാവരും ഏറ്റെടുക്കുകയും ആ ക്യാരക്ടറിനെ എന്‍ജോയ് ചെയ്യുകയും ചെയ്തു. അത്തരത്തിലൊരു കഥാപാത്രം ചെയ്യാന്‍ നല്ല ധൈര്യം വേണം. ആ ഒരു കാര്യത്തില്‍ എനിക്ക് ഫഹദിനോട് അസൂയയുണ്ട്.
അതുപോലെ ഞാന്‍ ഒഴിവാക്കിയ സിനിമകളിലൊന്നാണ് ഭ്രമയുഗം. അതുപോലെ മഞ്ഞുമ്മല്‍ ബോയ്‌സില്‍ നിന്നും ഞാന്‍ പിന്മാറിയിരുന്നു. അതെല്ലാം നഷ്ടമായതില്‍ വിഷമമില്ല. എല്ലാം നല്ല സിനിമകളായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരുപാട് മികച്ച സിനിമകള്‍ മലയാളത്തില്‍ റിലീസായി. എല്ലാം വ്യത്യസ്ത ഴോണറിലുള്ളതായിരുന്നു. അതെല്ലാം സന്തോഷം തരുന്ന കാര്യമാണ്,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali about Fahadh Faasil’s character in Aavesham