ഋതു എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടനാണ് ആസിഫ് അലി. സിനിമയിൽ തന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കാൻ പോവുകയാണ് താരം. ഇക്കാലയളവിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാവാൻ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്.
ആസിഫ് അലിയുടെ കരിയറിലെ വലിയ വിജയ ചിത്രമായിരുന്നു ഹണി ബീ. ലാൽ ജൂനിയർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.
തന്റെ കല്യാണം കഴിഞ്ഞ ശേഷം ഭാര്യയുമൊത്ത് ആദ്യമായി കാണുന്ന പടമാണ് അതെന്നും ചിത്രത്തിൽ ക്ലൈമാക്സിലുള്ള കിസ്സിങ് സീൻ തന്റെ ഭാര്യ കാണുന്നതിൽ നടൻ ലാലിന് ടെൻഷൻ ഉണ്ടായിരുന്നുവെന്നും ആസിഫ് അലി പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഞങ്ങൾ കല്യാണം കഴിഞ്ഞ് തിയേറ്ററിൽ പോയി ആദ്യമായിട്ട് കണ്ടത് ഹണ്ണി ബീ ആയിരുന്നു. അതിൽ ക്ലൈമാക്സിൽ ഭാവനയെ കിസ്സ് ചെയ്യുന്ന ഒരു സീക്വൻസുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആദ്യം തിയേറ്ററിൽ കൊണ്ടുപോവുകയാണ്.
ഈ കിസ്സിങ് സീനിനെ പറ്റി ആർക്കും ഒരു ഐഡിയയും ഇല്ല. ഞങ്ങൾ കുറച്ച് പേർക്ക് മാത്രമേ അറിയുള്ളൂ. ലാൽ സാറിന് രണ്ട് ടെൻഷനായിരുന്നു അന്ന്. ഒന്ന് മകന്റെ ആദ്യത്തെ പടം, രണ്ട് ഞാൻ കിസ്സ് ചെയ്യുന്നത്.
തലേന്ന് മുതലേ എന്റെ അടുത്ത് ചോദിക്കുന്നുണ്ട്, എടാ അത് അവളോട് പറയണോയെന്ന്. ഞാൻ ചോദിച്ചു, എന്താ ചേട്ടാ അത് പ്രശ്നമാണോയെന്ന്. ലാൽ സാർ പറഞ്ഞു, നിന്റെ കല്യാണം കഴിഞ്ഞ് ഭാര്യയോടൊപ്പം ആദ്യമായി കാണുന്ന പടത്തിൽ നായികയെ കിസ്സ് ചെയ്യുകയെന്നാൽ ഒരു പ്രശ്നമല്ലേയെന്ന്.
ഞങ്ങൾ സിനിമ കാണുമ്പോൾ ആ സീൻ എത്തിയപ്പോൾ ലാൽ സാർ ഇവളുടെ മുഖത്തേക്കാണ് നോക്കുന്നത്. ആ സീൻ കഴിഞ്ഞിട്ടും അവൾക്ക് വലിയ ഭാവ വ്യത്യാസമൊന്നുമില്ല. അത് കഴിഞ്ഞിട്ട് ലാൽ സാർ അവളോട് പറഞ്ഞു, മോളെ ഇത് ശരിക്കും ഈ ഫിലിം അടിപ്പിക്കുന്നതാണെന്ന്. അദ്ദേഹത്തിന് എന്നോടുള്ള ഒരു കെയറിങ് കൊണ്ട് പറഞ്ഞതാണ്. അപ്പോൾ അവൾ പറഞ്ഞു, അല്ല ചേട്ടാ അതെനിക്കറിയാമെന്ന് (ചിരിക്കുന്നു) ,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali About Climax Of Honey Bee Movie