ഏഷ്യാനെറ്റ് ന്യൂസിനൊപ്പം അഭിപ്രായ സര്‍വെയുടെ ഭാഗമായ കമ്പനിയുടെ തലവന്‍ കടുത്ത മോദി ഭക്തന്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
Kerala News
ഏഷ്യാനെറ്റ് ന്യൂസിനൊപ്പം അഭിപ്രായ സര്‍വെയുടെ ഭാഗമായ കമ്പനിയുടെ തലവന്‍ കടുത്ത മോദി ഭക്തന്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th February 2019, 1:46 pm

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് – എ.ഇസഡ് റിസര്‍ച്ച് പാര്‍ട്നേഴ്സ് നടത്തിയ അഭിപ്രായസര്‍വേ ഫലത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ.

എന്‍.ഡി.എയ്ക്ക് 21 ശതമാനം വോട്ടുകള്‍ പ്രവചിക്കുന്ന സര്‍വേ നടത്തിയ എഇസഡ് റിസേര്‍ച്ച് പാര്‍ട്ണര്‍ എന്ന കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ കടുത്ത മോദി ഭക്തനാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

2014 ലെ തെരഞ്ഞെടുപ്പില്‍ മോദി വിജയിച്ചപ്പോള്‍ തല മൊട്ടയടിച്ച് ശപഥം നിറവേറ്റിയ ആളാണ് എഇസഡ് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ സുജോയ് മിശ്ര.

മാത്രമല്ല ബി.ജെ.പിക്ക് വേണ്ടി വോട്ടുചോദിച്ചുകൊണ്ട് ഇദ്ദേഹം സോഷ്യല്‍മീഡിയയില്‍ മുന്‍പ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഇക്കാര്യങ്ങളെല്ലാം നിരത്തിയാണ് സര്‍വേയെ ബഹുഭൂരിപക്ഷം പേരും തള്ളിപ്പറയുന്നത്.


രാജേന്ദ്രന്റെ നടപടി അപക്വവും തെറ്റും, പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു; എസ്. രാജേന്ദ്രനെ തള്ളി കോടിയേരി


തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഇസഡ് റിസര്‍ച്ച് പാര്‍ടേഴ്സുമായി ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വെയില്‍ യു.ഡി.എഫ് അനുകൂല തരംഗമുണ്ടാകുമെന്നായിരുന്നു പ്രവചനം.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വോട്ട് വിഹിതം 30 ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്ന അഭിപ്രായ സര്‍വ്വേ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു സീറ്റില്‍ എന്‍.ഡി.എ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും പ്രവചിച്ചിരുന്നു.

18 ശതമാനം വോട്ടുവിഹിതമായിരിക്കും എന്‍.ഡി.എക്ക് ലഭിക്കുകയെന്നും തെക്കന്‍ ജില്ലകളിലെ ഏഴ് സീറ്റുകളില്‍ ഒന്നില്‍ ബി.ജെ.പി വിജയിക്കുമെന്നും സര്‍വേ പ്രവചിച്ചിരുന്നു.

രാമക്ഷേത്രം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ, കേന്ദ്ര പദ്ധതികളെ കുറിച്ച് കേട്ടിട്ടുള്ളവര്‍ എത്ര എന്നിങ്ങനെയുള്ള സര്‍വേയുടെ ചോദ്യങ്ങളും അതില്‍ മുദ്രയോജന 56 ശതമാനം പേരും ആവാസ് യോജന 51 ശതമാനം പേരും കേട്ടിട്ടുണ്ടെന്ന മറുപടിയുമെല്ലാം സര്‍വേ നടത്തിയവരുടെ സ്ഥാപിത താത്പര്യമാണ് കാണിക്കുന്നതെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്.

ആകെ 5500 പേര്‍പങ്കെടുത്ത സര്‍വേയില്‍ പല ചോദ്യങ്ങളിലും 10 ശതമാനം മുതല്‍ 25 ശതമാനം വരെ ആളുകളുടെ ഉത്തരം അറിയില്ല എന്നായിരുന്നു. ഈ കണക്കുകളിലെ പൊരുത്തക്കേടുകളും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത് മനപ്പൂര്‍വ്വം; ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി


മുഖ്യമന്ത്രി പിണറായി വിജയന് ജനപിന്തുണ കുറവാണെന്നായിരുന്നു സര്‍വേയുടെ മറ്റൊരു പ്രവചനം. സര്‍വേയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു പിന്തുണയുള്ള നേതാവ്. രണ്ടാം സ്ഥാനം വി.എസ് അച്യുതാനന്ദന് ലഭിച്ചപ്പോള്‍ പിണറായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

മറ്റൊരു പ്രവചനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീപ്രവേശനം മുഖ്യവിഷയമാകുമെന്നുമായിരുന്നു. 64 ശതമാനം ആളുകള്‍ ശബരിമല തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് അഭിപ്രായപ്പെട്ടെന്നായിരുന്നു സര്‍വേ പറഞ്ഞത്.

കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ ജനദ്രോഹ നടപടിയായി ജനങ്ങള്‍ വിലയിരുത്തിയ നോട്ട് നിരോധനം തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ടത് വെറും 15 ശതമാനം പേര്‍ മാത്രമായിരുന്നു. അതുപോലെ ഇന്ധനവില വര്‍ധന മുഖ്യവിഷയമെന്ന് ചൂണ്ടിക്കാട്ടിയത് 25 ശതമാനം പേര്‍