തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് ഏഷ്യാനെറ്റ്-സീ ഫോര്‍ സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം പേര്‍ മികച്ചതെന്നും 15 ശതമാനം പേര്‍ വളരെ മികച്ചതെന്നും അഭിപ്രായപ്പെട്ടു.
26 ശതമാനം പേര്‍ തൃപ്തികരമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 16 ശതമാനം പേര്‍ മോശം എന്നും അഭിപ്രായപ്പെട്ടു.
കൊവിഡ് കാലത്ത് യു.ഡി.എഫിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് 35 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ 14 ജില്ലകളിലേയും വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് സര്‍വേ നടത്തിയതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ പറയുന്നത്.
ജൂണ്‍ 18 മുതല്‍ 29 വരെ സംസ്ഥാനത്തെ 50 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 10,409 പേരില്‍ നിന്നാണ് സര്‍വെ സാമ്പിളുകള്‍ ശേഖരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ