തിരുവനന്തപുരം: ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ ആരംഭിച്ച രശ്മി ആര്‍ നായരുടെ കോളം ആദ്യ ദിവസം തന്നെ പിന്‍വലിച്ചു. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച “ഈ തിരക്കഥ കേരളത്തിലോടുമോ” എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനമാണ് ഏഷ്യാനെറ്റ് പിന്‍വലിച്ചത്.
ഏറെ പ്രചരണം നല്‍കിയാരംഭിച്ച കോളമാണ് ആദ്യ ലേഖനം പുറത്തു വന്ന് അല്‍പ്പ സമയത്തിനകം പിന്‍വലിച്ചത്. സംഘപരിവാര്‍ സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്നാണ് ലേഖനം പിന്‍വലിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ കൊലപാതത്തിന്റെ പശ്ചാത്തലത്തില്‍ കുമ്മനം പ്രചരിപ്പിച്ച വ്യാജവീഡിയോ അടക്കമുള്ള വിഷയങ്ങളാണ് ആദ്യ ലേഖനത്തില്‍ ഉണ്ടായിരുന്നത്.
കണ്ണൂര്‍ വിഷയവുമായ് ബന്ധപ്പെട്ട് ഏഷ്യാനെറ്റ് തലവനായ രാജീവ് ചന്ദ്രശേഖര്‍ എം.പിയും ട്വിറ്ററിലൂടെ വ്യാജപ്രരണം നടത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു ഈ സാഹചര്യത്തിലാണ് സമാന വിഷയത്തെക്കുറിച്ചുള്ള രശ്മി നായരുടെ ലേഖനം പിന്‍വലിക്കപ്പെടുന്നത്.
Dont miss പിണറായി സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ഇടതു പക്ഷത്തിന് ചിതയൊരുങ്ങുന്നു: രാധാകൃഷ്ണന്‍ എം.ജി
വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ കേസെടുത്ത സംഭവം, കേരളത്തില്‍ ആര്‍.എസ്.എസ് നടപ്പാക്കുന്ന അജണ്ടകള്‍, രാഷ്ട്രീയ കൊലപാതകത്തെ മുതലെടുക്കുന്ന ആര്‍.എസ്.എസ് നിലപാട് തുടങ്ങിയ വിഷയങ്ങളാണ് ലേഖനത്തില്‍ ഉണ്ടായിരുന്നത്. കണ്ണൂര്‍ കൊലപാതകം സംഘപരിവാര്‍ അജണ്ടയാണെന്ന വിലയിരുത്തലും ലേഖനത്തിലുണ്ടായിരുന്നു.
ഒരു വിഭാഗം ശാന്തരായിരുന്നാലും സംഘപരിവാര്‍ അടങ്ങിയിരിക്കില്ലെന്നും രശ്മിയുടെ ലേഖനത്തിലുണ്ടായിരുന്നു. ലേഖനം ചര്‍ച്ചയായതിനു പിന്നാലെയാണ് കോളം പിന്‍വലിച്ച് ഏഷ്യാനെറ്റ് രംഗത്തെത്തിയത്. ആദ്യ ലേഖനം മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ ഇതുവരേയും ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ തയ്യാറായിട്ടില്ല.
ഏഷ്യാനെറ്റ് ജീവനക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ലേഖനം തയ്യാറാക്കിയതെന്നും ആഴ്ചയില്‍ ഒരു ദിവസം വീതം കോളത്തിലേക്ക് ലേഖനം വേണമെന്നും അവര്‍ നിര്‍ദേശിച്ചിരുന്നെന്നും രശ്മി നായര്‍ പറഞ്ഞതായി നാരദന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യലേഖനം രണ്ടു ദിവസം മുമ്പ് നല്‍കിയെന്നും ഇതാണ് ഇന്നുരാവിലെ പ്രസിദ്ധീകരിച്ചതെന്നും പറഞ്ഞ രശ്മി ഉച്ഛയോടെ ലേഖനത്തിനെതിരേ തെറിവിളി വ്യാപകമാണെന്നും വലിയ വിവാദത്തിലേക്കു പോവുന്നതിനാല്‍ ലേഖനം പിന്‍വലിക്കുന്നുവെന്നും ഏഷ്യാനെറ്റ് ജീവനക്കാരന്‍ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് പറഞ്ഞെന്നും നാരദന്യൂസ് പറയുന്നു.
You must read this മാഞ്ചസ്റ്ററിലെ സ്‌ഫോടനം മാത്രം കണ്ടാല്‍ പോരാ ജാര്‍ഖണ്ഡിലുള്ളതും മനുഷ്യര്‍ തന്നെയാണ്; മോദിയുടെ ട്വീറ്റില്‍ പ്രതിഷേധാഗ്നി
എന്നാല്‍ വിവാദമായതിനാലാണ് ലേഖനം പിന്‍വലിച്ചതെന്ന് കരുതുന്നില്ലെന്നും ഏഷ്യാനെറ്റിന്റെ സംഘപരിവാര്‍ അജണ്ടയാണ് ലേഖനം പിന്‍വലിച്ചതിനു പിന്നിലെന്നുമാണ് രശ്മി നായര്‍ പറയുന്നത്.