| Thursday, 18th October 2018, 9:24 am

തങ്ങള്‍ക്കനുകൂലമായ വാര്‍ത്തകള്‍ നല്‍കണം; ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ഒരു വിഭാഗം വിശ്വാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയിലെ പ്രതിഷേധം തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ഒരു വിഭാഗം വിശ്വാസികള്‍. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.ജി കമലേഷിനെയാണ് ഒരു വിഭാഗം വിശ്വാസികള്‍ വളഞ്ഞുവെച്ചത് ഭീഷണിപ്പെടുത്തിയത്.

ഇന്ന് രാവിലെ ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തക സുഹാസിനി രാജ് ശബരിമലയിലേക്ക് പോകുന്നവഴിയില്‍ നിന്ന് തിരിച്ചിറങ്ങിയിരുന്നു. മരക്കൂട്ടം വരെയെത്തിയ ഇവര്‍ ഒരു വിഭാഗം വിശ്വാസികള്‍ കൈയേറാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് തിരിച്ചിറങ്ങിയത്.

ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യവേയായിരുന്നു കമലേഷിനെ ആള്‍ക്കൂട്ടം വളഞ്ഞത്.

ALSO READ: ശബരിമലയിലെ അക്രമികളെ വെടിവെച്ച് കൊന്നുകൂടായിരുന്നോ എന്ന് ബി.ജെ.പി നേതാവ് പി. ശിവശങ്കരന്‍

തങ്ങള്‍ക്കനുകൂലമായ വാര്‍ത്തകള്‍ നല്‍കണമെന്നും ഏഷ്യാനെറ്റ് ന്യൂസ് കലാപത്തിന് ശ്രമിക്കുന്നെന്നും പറഞ്ഞാണ് ഒരു വിഭാഗം വിശ്വാസികള്‍ കമലേഷിനെ വളഞ്ഞുനിന്ന് ഭീഷണിപ്പെടുത്തിയത്. ഇവര്‍ ചാനലിന്റെ തത്സമയ സംപ്രേഷണം തടയാനും ശ്രമിച്ചു.

ഇന്നലെയും മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന തരത്തിലായിരുന്നു പ്രതിഷേധം നടന്നത്. ദേശീയ മാധ്യമങ്ങളെയും കേരളത്തിലെ മാധ്യമങ്ങളെയും നിരന്തരം നിലയ്ക്കലില്‍വെച്ച് ആക്രമിച്ചിരുന്നു.

മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി.വി, തുടങ്ങിയ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് ഒരു വിഭാഗം വിശ്വാസികള്‍ നടത്തിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more