തിരുവനന്തപുരം: കേരളത്തിലെ ഏതെങ്കിലും മാധ്യമങ്ങള്‍ രാഷ്ട്രീയക്കാരുടെ വ്യക്തിജീവിതത്തെ ഏതെങ്കിലും തരത്തില്‍ ആക്രമിച്ചിട്ടുണ്ടോ എന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. ചാനലിന്റെ നിലപാട് പങ്കുവെക്കുന്ന ‘നേരോടെ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസ് മുന്‍ നിര്‍ത്തിയായിരുന്നു എം.ജി രാധാകൃഷ്ണന്‍ സംസാരിച്ചത്.
എം.ജി രാധാകൃഷ്ണന്റെ വാക്കുകളിലേക്ക്-
അസൗകര്യങ്ങളുള്ള ചോദ്യങ്ങളുന്നയിക്കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെക്കെ എതിരെ അസഭ്യവര്‍ഷവും അശ്ലീലപരാമര്‍ശവും നടത്തുന്ന സൈബര്‍ ഗുണ്ടകള്‍ക്കെതിരെ നടപടിയുണ്ടാകും എന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അത്രയും ആശ്വാസകരം. പക്ഷെ ഇതുപോലുള്ള കേസുകള്‍ ധാരാളം മുന്‍പുണ്ടായിട്ടുണ്ട്. ആ കേസുകള്‍ക്കൊക്കെ ഇപ്പോള്‍ എന്താണ് സംഭവിച്ചിട്ടുള്ളത് എന്നുള്ളത് കൃത്യമായി ആര്‍ക്കുമറിയില്ല. മാത്രവുമല്ല ഈ അസഭ്യവര്‍ഷത്തെ അപലപിക്കുന്നതോടൊപ്പം തന്നെ നമ്മുടെ പലനേതാക്കളും ഉന്നയിക്കുന്ന ഒരു മുട്ടാപ്പോക്ക് ന്യായമുണ്ട്.
അപ്പോള്‍ മാധ്യമങ്ങളും ഇങ്ങനെയൊക്കെ ചെയ്യാറില്ലേ എന്ന ഒരു മുട്ടാപ്പോക്ക് ചോദ്യം. വാസ്തവത്തില്‍ നമ്മുടെ ഉന്നതരായ നേതാക്കള്‍ എത്രമാത്രം താണുപോകുന്നു എന്ന് അവര്‍ മനസിലാക്കത്തത് എന്തുകൊണ്ടാണെന്ന് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
ഇവിടെയുള്ള ഏതെങ്കിലും ഉത്തരവാദപ്പെട്ട മാധ്യമം ഏതെങ്കിലും നേതാക്കള്‍ക്കെതിരെ, അവരുടെ കുടുംബബന്ധങ്ങള്‍ക്കെതിരെ, വ്യക്തിപരമായിട്ടുള്ള, അവരുടെ സ്വകാര്യമായിട്ടുള്ള കാര്യങ്ങള്‍ക്കെതിരെ എന്തെങ്കിലും ഇപ്പോള്‍ വരെ നടത്തിയതായി ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ
നമ്മുടെ ജനാധിപത്യത്തിന്റേയും നീതിന്യായവ്യവസ്ഥയുടേയും ഏറ്റവും പ്രധാനപ്പെട്ട സംരക്ഷകരായിട്ടുള്ള അധികാരികള്‍ ഇക്കാര്യങ്ങളില്‍ നിസംശയം ശരിയുടെ ഭാഗത്ത് നിന്നില്ലെങ്കില്‍ ഇത് മാധ്യമപ്രവര്‍ത്തനത്തിന് മാത്രമല്ല നമ്മുടെ നാടിനും ജനാധിപത്യത്തിനും അപകടകരമാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല
നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇതിനെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Asianet News Editor M.G Radhakrishnan Cyber attack