തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയിലെ മോശം പദപ്രയോഗങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി. ജോണ്‍. നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലായിരുന്നു മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള ജനപ്രതിനിധികള്‍ക്കെതിരെ വിനു മോശം പരാമര്‍ശം നടത്തിയത്.
എന്നാല്‍ ചര്‍ച്ചയില്‍ താന്‍ നടത്തിയ പദപ്രയോഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നെന്ന് വിനു പറഞ്ഞു.
”നിയമസഭാ അംഗങ്ങളെക്കുറിച്ച് നടത്തിയ ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് എനിക്ക് ഗുരുതുല്യനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ശ്രീ ബി.ആര്‍.പി. ഭാസ്‌ക്കര്‍ എന്നോട് പറഞ്ഞു. ആ ചര്‍ച്ചയിലെ ആശയങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കി കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലും ഇതേ കാര്യം ചൂണ്ടിക്കാണിച്ചിരുന്നു,’ വിനു പറഞ്ഞു.
ചില ജനപ്രതിനിധികളും തന്റെ അഭ്യുദയകാംക്ഷികളും ഇക്കാര്യം സൂചിപ്പിച്ച് പിന്നീട് സംസാരിക്കുകയും ചെയ്തു. അവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും എല്ലാ അര്‍ത്ഥത്തിലും ഞാന്‍ ഉള്‍ക്കൊള്ളുന്നു.
അതുകൊണ്ട് നിയമസഭാ അംഗങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും പദപ്രയോഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് വിനു പറഞ്ഞത്.
വിനുവിന്റെ പരാമര്‍ശം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. മന്ത്രി ശിവന്‍കുട്ടിയും വിനുവിനെതിരെ രംഗത്തെത്തിയിരുന്നു.
ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നേല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ലെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Asianet News Anchor Vinu V John apologize Channel Discussion abusive languages