ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂന്ന് ഏഷ്യൻ രാജ്യങ്ങൾ ഒന്നിച്ച് റൗണ്ട് ഓഫ് 16ൽ എത്തുന്നത്. പോർച്ചുഗലിനെതിരെ സൗത്ത് കൊറിയ തകർപ്പൻ ജയം നേടിയതോടെയാണ് ജപ്പാനും ഓസ്‌ട്രേലിയക്കുമൊപ്പം ഒരു ഏഷ്യൻ രാജ്യം കൂടി നോക്കൗട്ടിൽ ഇടം പിടിച്ചത്.
ഭൂമിശാസ്ത്രപരമായി ഒഷ്യാനിയ മേഖലയിലാണ് സ്ഥാനമെങ്കിലും വർഷങ്ങളായി ഓസ്‌ട്രേലിയ എ.എഫ്.സിയുടെ (Asian Football Confederation) ഭാഗമാണ്. ഖത്തർ ലോകകപ്പിൽ നടക്കുന്ന ഈ അട്ടിമറി ജയങ്ങളും ഏഷ്യൻ ടീമുകളുടെ അത്ഭുത നേട്ടങ്ങളും ഭാവിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഗുണകരമാകുമെന്നാണ് സൂചന.
That’s how you take an Asian team to the world cup round of 16. Rooting for Portugal but South Korea reaching the next round is a big story keep alive of Asian football at Qatar. 👍⚽ Amazing Asian football in Qatar.. pic.twitter.com/uA5jsveLny
— Nima (@corridorchirps) December 2, 2022
ഇത്തവണത്തെ ടൂർണമെന്റോടെ ലോകകപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ ഫിഫ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഖത്തറിലെ ഏഷ്യൻ ടീമുകളുടെ പ്രകടനം വഴി വേൾഡ്കപ്പിൽ കൂടുതൽ സ്ലോട്ടുകൾ ആവശ്യപ്പെടാനുള്ള പഴുതുകൾ തുറക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
രണ്ടാം റൗണ്ടിൽ എത്തിയില്ലെങ്കിലും സൗദി അറേബ്യയും ഇറാനും അടക്കം മറ്റ് ഏഷ്യൻ രാജ്യങ്ങളും ഗംഭീര പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്.
2018ലെ ലോകകപ്പ് വരെ യൂറോപ്യൻ, ലാറ്റിനമേരിക്കൻ ടീമുകൾക്ക് ഏഷ്യൻ ടീമുകളെന്നാൽ ഗോളടിച്ചു കൂട്ടാനുള്ള എതിരാളികൾ മാത്രമായിരുന്നു.
Great performance by our Asian stars.. This is Japan’s second upset win in this Qatar World Cup.. Wish your team all the best for their next endeavours…#Qatar2022 #Japan #JapanvsSpain #WorldcupQatar2022 #GroupE pic.twitter.com/YgFli2WWzn
— Jishnu_kn🇮🇳 (@Jishnukn91) December 2, 2022