asian games 2018
ജക്കാര്‍ത്തയില്‍ മലയാളികളുടെ ദിനം; 1500 മീറ്ററില്‍ ജിന്‍സണ് സ്വര്‍ണ്ണം, ചിത്രയ്ക്ക് വെങ്കലം
സ്പോര്‍ട്സ് ഡെസ്‌ക്
2018 Aug 30, 01:00 pm
Thursday, 30th August 2018, 6:30 pm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം 1500 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. മലയാളിയായ ജിന്‍സണ്‍ ജോണ്‍സണാണ് സ്വര്‍ണ്ണം നേടിയത്. വനിതാ വിഭാഗത്തില്‍ പി.യു ചിത്ര വെങ്കലം നേടി.

നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

ALSO READ: നമ്മള്‍ കേട്ടതിനേക്കാള്‍ കൂടുതല്‍ തുകയായിരിക്കും യു.എ.ഇ നല്‍കുക: മുഖ്യമന്ത്രി

അതേസമയം, മലയാളി താരം ശ്രീജേഷ് നയിക്കുന്ന പുരുഷ ഹോക്കി ടീം സെമിയില്‍ മലേഷ്യയോടു തോറ്റു. ഇതോടെ നിലവിലെ ജേതാക്കളായ ഇന്ത്യയുടെ നേട്ടം വെങ്കലത്തിലൊതുങ്ങി.

ഇവര്‍ക്കു പിന്നാലെ വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പൂനിയയും ഇന്ത്യയ്ക്കായി വെങ്കലം നേടി. ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്.

WATCH THIS VIDEO: