രണ്ടാം ദിനം ഉന്നം തെറ്റാതെ ഇന്ത്യ; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറിന് വെള്ളി
Asian Games
രണ്ടാം ദിനം ഉന്നം തെറ്റാതെ ഇന്ത്യ; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറിന് വെള്ളി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th August 2018, 10:58 am

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറാണ് വെള്ളി നേടിയത്.

626.3 പോയിന്റ് നേടിയാണ് ദീപകിന്റെ നേട്ടം. 629.7 പോയിന്റ് നേടിയ കൊറിയയുടെ സൂജൂ സോങ് സ്വര്‍ണവും 625.7 പോയിന്റ് നേടിയ ഇറാന്റെ അമിര്‍ മുഹമ്മദ് വെങ്കലവും നേടി.

മറ്റൊരു ഇന്ത്യന്‍ താരം രവി കുമാറും ഫൈനലില്‍ മത്സരിച്ചിരുന്നെങ്കിലും നാലാം സ്ഥാനത്തായി.

ഇതോടെ ജക്കാര്‍ത്ത ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ മൂന്നു മെഡലുകളായി. നേരത്തെ ഷൂട്ടിംഗില്‍ അപൂര്‍വി ചന്ദേല-രവികുമാര്‍ സഖ്യം വെങ്കല്‍ നേടിയതോടെയാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടങ്ങിയത്.

ALSO READ: “എനിക്ക് കപില്‍ ദേവ് ആവേണ്ട”: കപില്‍ ദേവിനെ പോലെ ഓള്‍ റൗണ്ടര്‍ ആവില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹാര്‍ദിക് പാണ്ഡ്യ

ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയ ആണ് സ്വര്‍ണ്ണം നേടിയത്.

അതേസമയം രാവിലെ ആരംഭിച്ച വനിതാ ബാഡ്മിന്റന്‍ ടീം ഇനത്തില്‍ പി.വി. സിന്ധു ഇന്ത്യയ്ക്കായി വിജയത്തോടെ തുടക്കമിട്ടു. ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ 21-18, 21-19 എന്ന സ്‌കോറിനാണ് സിന്ധു തോല്‍പ്പിച്ചത്.

ഒളിംപിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്കടക്കമുള്ളവര്‍ മത്സരിക്കാനിറങ്ങുന്ന ഇന്ത്യയ്ക്ക് ഇന്ന് കൂടുതല്‍ മെഡല്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

WATCH THIS VIDEO: