asian games 2018
കലാശപ്പോരില്‍ വീണു; ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളി
സ്പോര്‍ട്സ് ഡെസ്‌ക്
2018 Aug 31, 02:37 pm
Friday, 31st August 2018, 8:07 pm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളി. ഫൈനലില്‍ ജപ്പാനോട് തോറ്റതോടൊയാണ് ഇന്ത്യ വെള്ളിയിലൊതുങ്ങിയത്.

രണ്ടിനെതിരെ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ പരാജയം. കളി തുടങ്ങി 11ാം മിനിറ്റില്‍ ജപ്പാന്‍ ആദ്യ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെയായിരുന്നു ജപ്പാന്റെ ഗോള്‍.

എന്നാല്‍ 25ാം മിനിറ്റില്‍ നേഹ ഗോയലിലൂടെ ഇന്ത്യ തിരിച്ചടിച്ചു. നവനീതിന്റെ അളന്നുമുറിച്ച പാസ് നേഹ ഗോളിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു.

ALSO READ: സച്ചിന്‍ ബേബിയെ വിമര്‍ശിച്ചതിന് സഞ്ജു സാംസണടക്കം 13 കേരള താരങ്ങള്‍ക്കെതിരെ നടപടി

ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-1 എന്ന നിലയിലായിരുന്നു മത്സരം. എന്നാല്‍ രണ്ടാം പകുതിയില്‍ ജപ്പാന്‍ രണ്ടാം ഗോള്‍ നേടിയതോടെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു.

20 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ കളിക്കുന്നത്.

WATCH THIS VIDEO: