|

ഏഷ്യന്‍ ഗെയിംസില്‍ റെക്കോഡ് പ്രകടനവുമായി ഇന്ത്യ; പാകിസ്താനെ തോല്‍പ്പിച്ച് ഹോക്കിയില്‍ വെങ്കലം

സ്പോര്‍ട്സ് ഡെസ്‌ക്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ റെക്കോഡ് പ്രകടനവുമായി ഇന്ത്യ. ഗെയിംസിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ ഈ വര്‍ഷം പുറത്തെടുത്തത്. 15 സ്വര്‍ണ്ണവും 24 വെള്ളിയും 30 വെങ്കലവുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.

ബോക്‌സിംഗില്‍ അമിത് കുമാര്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ബ്രിജില്‍ പുരുഷ ടീം ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കി.

ALSO READ: രഞ്ജന്‍ ഗൊഗോയ് അടുത്ത ചീഫ് ജസ്റ്റിസ്; സുപ്രീംകോടതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പത്രസമ്മേളനം നടത്തിയ ജഡ്ജിമാരില്‍ രണ്ടാമന്‍

പുരുഷ വിഭാഗം ലൈറ്റ് ഫ്‌ളൈ വെയ്റ്റ് 49 കിലോയിലാണ് ഇരുപത്തിരണ്ടുകാരനായ അമിത് കുമാര്‍ ഇന്ത്യയുടെ 14ാം സ്വര്‍ണം സ്വന്തമാക്കിയത്.

പിന്നാലെ അറുപതുകാരനായ പ്രണബ് ബര്‍ധന്‍, അമ്പത്തിയാറുകാരനായ ശിഭ്‌നാഥ് സര്‍ക്കാര്‍ എന്നിവര്‍ ബ്രിജിലെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഇന്ത്യയ്ക്ക് സമ്മാനിച്ചു.

പുരുഷ ഹോക്കിയില്‍ പാകിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ വെങ്കലം നേടി.

WATCH THIS VDIEO:

Latest Stories