ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണ്ണം; ഹോക്കിയില്‍ വനിതകള്‍ ഫൈനലില്‍
asian games 2018
ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണ്ണം; ഹോക്കിയില്‍ വനിതകള്‍ ഫൈനലില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 8:38 pm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് സുവര്‍ണ്ണദിനം. രണ്ട് സ്വര്‍ണ്ണമുള്‍പ്പടെ നാല് മെഡലുകളാണ് ഇന്ത്യ ഇന്ന് നേടിയത്.

ഗെയിംസ് ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഹെപ്റ്റാത്തലണ്‍ സ്വര്‍ണം സമ്മാനിച്ച സ്വപ്ന ബര്‍മന്‍, അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനുശേഷം ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം ചാടിയെടുത്ത അര്‍പീന്ദര്‍ സിങ് എന്നിവരാണ് ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് സുവര്‍ണശോഭ പകര്‍ന്നത്.

വനിതകളുടെ 100 മീറ്ററിനു പിന്നാലെ 200 മീറ്ററിലും വെള്ളി നേടി ഡബിള്‍ തികച്ച ദ്യുതി ചന്ദ്, ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ഗെയിംസ് മെഡല്‍ സമ്മാനിച്ച് മിക്‌സ്ഡ് ഡബിള്‍സില്‍ വെങ്കലം സ്വന്തമാക്കിയ ശരത് കമല്‍മണിക ബാത്ര എന്നിവരും ഇന്ന് ഇന്ത്യയ്ക്കായി മെഡല്‍ നേടി.

ALSO READ: “കൈവിടരുത്… നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്”; ദുബായ് പൊലീസിലെ മലയാളം പറഞ്ഞ ഉദ്യോഗസ്ഥാന്‍ ഇതാണ്

ഇതോടെ ഇന്ത്യയ്ക്ക് 11 സ്വര്‍ണവും 20 വെള്ളിയും 23 വെങ്കലവും ഉള്‍പ്പെടെ 54 മെഡലുകളായി.

ഹോക്കിയില്‍ ഇന്ത്യ ഫൈനലിലെത്തിയിട്ടുണ്ട്. കരുത്തരായ ചൈനയെ എതിരില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകളുടെ ഫൈനല്‍ പ്രവേശം. ഗുര്‍ജിത്താണ് ഗോള്‍ നേടിയത്.

800 മീറ്ററിലെ സ്വര്‍ണ, വെള്ളി നേട്ടങ്ങള്‍ക്കു പിന്നാലെ 1500 മീറ്ററിലും ഫൈനലില്‍ കടന്ന മഞ്ജിത് സിങ്, ജിന്‍സണ്‍ ജോണ്‍സന്‍ എന്നിവരും, ബോക്‌സിങ്ങില്‍ മെഡലുറപ്പിച്ച് സെമിയിലേക്കു മുന്നേറിയ അമിത് കുമാറും (ലൈറ്റ് ഫ്‌ലൈവെയ്റ്റ് 49 കിലോ) വികാസ് കൃഷ്ണന്നും (മിഡില്‍ വെയ്റ്റ് 75 കിലോ), സ്‌ക്വാഷില്‍ മെഡലുറപ്പാക്കി സെമിയില്‍ കടന്ന വനിതാ ടീം എന്നിവരും ഇന്ന് ഇന്ത്യയെ മികവിലേക്ക് നയിച്ചു.

WATCH THIS VIDEO