| Thursday, 18th April 2013, 3:21 pm

ശ്രീലങ്കന്‍ വിഷയം: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ് ഇന്ത്യയില്‍ നടക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളുടെ വേദി മാറ്റി. ജൂലൈ മൂന്നിന് നടക്കേണ്ടിയിരുന്ന മത്സരങ്ങളുടെ വേദിയാണ് മാറ്റിയത്.[]

ഇന്ത്യയില്‍ ചെന്നൈ ആയിരുന്നു മത്സരങ്ങളുടെ വേദി. ശ്രീലങ്കയില്‍ തമിഴര്‍ക്ക് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ താരങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ തമിഴ്‌നാട്ടില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കിയിരുന്നു.

ഇന്ത്യോനേഷ്യയാണ് മത്സരങ്ങളുടെ പുതിയ വേദി. നേരത്തേ തമിഴര്‍ക്ക് നേരയുള്ള ശ്രീലങ്കന്‍ ക്രൂരതകളോടുള്ള പ്രതിഷേധത്തില്‍ ഐ.പി.എല്‍ ആറാം സീസണ്‍ മത്സരങ്ങളും ചെന്നൈയില്‍ നടത്താന്‍ ജയലളിത അനുവദിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more