[]മലേഷ്യ: മലേഷ്യയില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അതലറ്റിക് ചാംമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസവും മലയാളികരുത്തില്‍ ഇന്ത്യ മുന്നേറുന്നു. ഇന്ന് രണ്ട് സ്വര്‍ണ്ണവും രണ്ടു വെങ്കലവുമാണ് മലയാളി താരങ്ങളുടെ മികവ് രാജ്യത്തിന് സമ്മാനിച്ചത്.
800 മീറ്ററില്‍ മുഹമ്മദ് അഫ്‌സല്‍, ട്രിപ്പിള്‍ ജംപില്‍ അബ്ദുള്ള അബൂബക്കര്‍ എന്നിവരാണ് സ്വര്‍ണ്ണം നേടിയത്. പാലക്കാട് പറടി സ്‌കൂളിന്റെ താരമാണ് അഫ്‌സല്‍. ഈയിനത്തില്‍ ദേശീയ ചാംപ്യനാണ് അഫ്‌സല്‍.
കല്ലടി സ്‌കൂള്‍ വിദ്യാര്‍്ത്ഥിയാണ് അബ്ദുള്ള അബൂബക്കര്‍. ബിന്‍സി ഗോപാലനും സി.ബബിതയുമാണ് വെങ്കല മെഡല്‍ നേടിയത്. പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തിലാണ് കോഴിക്കോട് മണിയൂര്‍ സ്‌കൂളിലെ ബിന്‍സി വെങ്കലം നേടിയത്.
800 മീറ്ററിലാണ് ബബിത മെഡല്‍ നേടിയത്. ഈയിനത്തില്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഞ്ജന തംകെയാണ് സ്വര്‍ണ്ണം നേടിയത്.ഇതോടെ മേളയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം പതിനഞ്ചായി.
അഞ്ച് സ്വര്‍ണ്ണമടക്കം 15 മെഡലുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് സ്വര്‍ണ്ണവുമായി ആതിഥേയരായ മലേഷ്യയാണ് ഒന്നാമത്.
ഇന്നലെ ഏഴ് മെഡലുകലാണ് ഇന്ത്യ മീറ്റില്‍ നിന്ന് നേടിയത്. മലയാളിയായ പി.യു. ചിത്ര ഇന്നലെ സ്വര്‍ണ്ണം നേടിയിരുന്നു.