ലാഹോര്‍: ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയാല്‍ ഏഷ്യാകപ്പ് മാറ്റിവെക്കേണ്ടിവരുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി.
ലോര്‍ഡ്സില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ജൂണില്‍ തന്നെയായിരുന്നു ഏഷ്യാ കപ്പും നിശ്ചയിച്ചിരുന്നത്.
ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് 2023-ലേക്ക് മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പി.സി.ബി ചെയര്‍മാന്‍ പറഞ്ഞു.
ന്യൂസീലന്‍ഡ് നേരത്തെ തന്നെ ഫൈനലില്‍ ഇടംനേടിയിരുന്നു. ഇന്ത്യയാണോ ഓസ്ട്രേലിയയാണോ ഫൈനല്‍ കളിക്കുക എന്നറിയാന്‍ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റ് പൂര്‍ത്തിയാകണം.
കഴിഞ്ഞ വര്‍ഷമാണ് ഏഷ്യാ കപ്പ് നിശ്ചയിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് 2021-ലേക്ക് മാറ്റുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സമനില നേടിയാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ കളിക്കാം. എന്നാല്‍ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചാന്‍ ഓസ്ട്രേലിയ ഫൈനല്‍ കളിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Asia Cup World Test Championship Pakisthan Cricket Board