| Thursday, 20th September 2018, 7:52 am

ബൗണ്ടറി ലൈനില്‍ കിടിലന്‍ ക്യാച്ചുമായി പാണ്ഡേ; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി മനീഷ് പാണ്ഡേ. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ പുറത്താക്കാനാണ് മനീഷ് പാണ്ഡേ ക്യാച്ചെടുത്തത്.

കേദാര്‍ ജാദവ് എറിഞ്ഞ പന്ത് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച സര്‍ഫറാസിനെ 35 മീറ്ററോളം ഗ്രൗണ്ടില്‍ ഓടിയിട്ടാണ് പാണ്ഡെ ക്യാച്ച് എടുത്ത് പുറത്താക്കിയത്. ബൗണ്ടറി ലൈനിന് തൊട്ടരികെ വച്ചായിരുന്നു മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ക്യാച്ച്.


Read Also : വീടുകളില്‍ നിന്ന് മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണം; മധ്യപ്രദേശ് ഹൈക്കോടതി


പന്ത് കൈപ്പടിയില്‍ ഒതുക്കിയ ശേഷം താരത്തിന് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ, പന്ത് മുകളിലോട്ട് ഉയര്‍ത്തിയിട്ടു. ലൈനിന് പുറത്ത് വന്ന് പിന്നീട് ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു.

മത്സരത്തിന്റെ ഇടയക്ക് വെച്ച് താരത്തിന് പരിക്ക്് പറ്റിയത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. മത്സരത്തിന്റെ 18-ാം ഓവറില്‍ പിച്ചില്‍ പരിക്കേറ്റ് വീണ പാണ്ഡ്യയെ സ്ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്. ബൗള്‍ ചെയ്തതിനു പിന്നാലെയായിരുന്നു സംഭവം. പാണ്ഡ്യയ്ക്ക് നടുവിന് പരിക്കേറ്റതായി ബി.സി.സി.ഐ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ബോളിങിലും ബാറ്റിങിലും ഇന്ത്യ ഒരുപോലെ മികവ് പ്രകടിപ്പിച്ച മത്സരത്തില്‍ എട്ടുവിക്കറ്റിന് പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു .പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 163 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 29ാം ഓവറില്‍ മറികടക്കുകയായിരുന്നു.

https://twitter.com/Sudhakarkanchan/status/1042427923058159616

We use cookies to give you the best possible experience. Learn more