| Wednesday, 19th September 2018, 9:28 am

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ആവേശപ്പോര്; ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും

സ്പോര്‍ട്സ് ഡെസ്‌ക്

അബുദാബി: ഏഷ്യാകപ്പില്‍ ഇന്ന് ആവേശപ്പോര്. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. വൈകീട്ട് അഞ്ചിന് ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലത്തെ മത്സരത്തില്‍ നിന്ന് മാറ്റങ്ങളോടെയാകും ഇന്ത്യ ഇറങ്ങുക.

ജസ്പ്രീത് ബുംറയും ലോകേഷ് രാഹുലും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തിയേക്കും. ഓള്‍റൌണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പാകിസ്താനെതിരെ ടീമിലെത്തിയേക്കും. ഇരുടീമുകളും ആദ്യ മത്സരം ജയിച്ചതിനാല്‍ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിട്ടുണ്ട്.


Read Also : ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങ്; ഏഷ്യാകപ്പില്‍ നിന്ന് തലയുയര്‍ത്തിമടക്കം


ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ പാക് പോരാട്ടം. 12 തവണ ഏഷ്യാകപ്പ് വേദിയില്‍ നേര്‍ക്ക് നേര്‍ ന്നപ്പോള്‍ ആറുതവണയാണ് ഇന്ത്യ ജയം നേടിയത്. അഞ്ചു വട്ടം പാക്കിസ്ഥാനും.

അതേസമയം കോഹ്‌ലിയില്ലാതെയിറങ്ങുന്ന ഇന്ത്യന്‍പടയുടെ പ്രതീക്ഷ ക്യാപ്റ്റന്‍ രോഹിതിന്റേയും ശിഖര്‍ ധവാന്റേയും ധോണിയുടേയും ബാറ്റിലാണ്.

ബോളിങില്‍ ഇംഗ്ലീഷ് പടയെ വെള്ളം കുടിപ്പിച്ച ബുംറയും പ്രതീക്ഷ കാത്തുസൂക്ഷിച്ചാല്‍ പാക്കിസ്ഥാന്‍ വിയര്‍ക്കും. എന്നാല്‍ ദുബായില്‍ അഞ്ചു വര്‍ഷത്തിനിടെ അഞ്ചു പരമ്പരകള്‍ കളിച്ച പാക്കിസ്താന്‍ പിച്ചിന്റെ ആനുകൂല്യമുണ്ട്.


We use cookies to give you the best possible experience. Learn more