| Friday, 28th September 2018, 6:44 pm

ഒന്നാം വിക്കറ്റില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ട്; കലാശപ്പോരില്‍ തകര്‍ത്തടിച്ച് ബംഗ്ലാദേശ്

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് മികച്ച തുടക്കം. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ലിതോനിന്റെ മികവില്‍ ഒന്നാം വിക്കറ്റില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എട്ടോവറില്‍ 50 റണ്‍സ് നേടിയ ബംഗ്ലാദേശിന് ലിതോനിന്റെ വെടിക്കെട്ട് ബാറ്റിഗാണ് തുണയായത്.

മെഹ്തി ഹസന്‍ 59 പന്തില്‍ 32 റണ്‍സെടുത്ത് പുറത്തായി. കേദാര്‍ ജാദവിനായിരുന്നു വിക്കറ്റ്.

ഫസ്റ്റ് ഡൗണായിറങ്ങിയ ഇമ്രുല്‍ കയീസ് ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 91 റണ്‍സുമായി ലിതോന്‍ ക്രീസിലുണ്ട്. 10 ഫോറും 2 സിക്‌സുമടക്കം 72 പന്തിലാണ് ലിതോന്‍ 91 റണ്‍സ് നേടിയത്. 24 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തിട്ടുണ്ട് ബംഗ്ലാദേശ്.

ALSO READ: 23 സിക്‌സ്, 15 ബൗണ്ടറി; 148 പന്തില്‍ 257 റണ്‍സുമായി ഓസീസ് താരത്തിന്റെ മാസ്മരിക പ്രകടനം

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി. ഇതോടെ അഫ്ഗാനെതിരെ കളിച്ച ലോകേഷ് രാഹുല്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, മനീഷ് പാണ്ഡെ, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ പുറത്തായി.

ബംഗ്ലദേശ് നിരയില്‍ മോമിനുല്‍ ഹഖിനു പകരം നാസ്മുല്‍ ഇസ്‌ലാം ടീമില്‍ ഇടം പിടിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more