| Friday, 5th August 2022, 2:51 pm

വിരാടിന് മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ വേണ്ടി മാത്രം ആ സൂപ്പര്‍ ഓള്‍ റൗണ്ടറെ എടുത്ത് വെളിയില്‍ കളയും

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റിന്റെ മാമാങ്കത്തിനാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയിലും ഇന്ത്യയുടെയും പാകിസ്ഥാന്റെയും തീ പാറുന്ന പോരാട്ടം വീണ്ടുമെത്തുന്നു എന്നതിനാലും ഏഷ്യാ കപ്പിനെ ഏറെ പ്രതീക്ഷയോടെയും അതിനെക്കാളേറെ ആവേശത്തോടെയുമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകുമോ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. താരത്തിന്റെ ഫോം ഔട്ട് പരിഗണിച്ച് അദ്ദേഹം ടീമിനൊപ്പമുണ്ടാവാന്‍ സാധ്യതയില്ല എന്നുപോലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ വിരാട് കോഹ്‌ലി ടീമിനൊപ്പം ചേരും എന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിരാടിനൊപ്പം കെ.എല്‍. രാഹുലും ടീമിലേക്ക് മടങ്ങിയെത്തും.

‘കെ.എല്‍. രാഹുല്‍ ഒരു വേള്‍ഡ് ക്ലാസ് ബാറ്ററാണ്, സ്‌പെഷ്യലിസ്റ്റ് ഓപ്പണറായും അവന്‍ ടീമിനൊപ്പമുണ്ടാകും. റിഷബ് പന്തും സൂര്യകുമാര്‍ യാദവും മധ്യനിരയില്‍ കരുത്താവും,’ ബി.സി.സി.ഐ വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു.

വിരാട് കോഹ്‌ലി മൂന്നാം നമ്പറില്‍ തിരിച്ചെത്തുമെന്നും, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ കളിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ആഗസ്റ്റ് എട്ടിനകം ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കാനാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അന്നേദിവസം തന്നെ മുംബൈയില്‍ ചേരുന്ന യോഗത്തിലാവും ടീമിനെകുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാവുക.

ഇതേ ടീമിനെ തന്നെയായിരിക്കും ടി-20 ലോകകപ്പിനും പരിഗണിക്കുക എന്നതിനാല്‍ സൂക്ഷ്മതയോടെയാവും ടീം സെലക്ഷന്‍.

ഏഷ്യാ കപ്പ്, ഇന്ത്യ സാധ്യതാ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍

ബാക് അപ് ബാറ്റര്‍: ദീപ്ക് ഹൂഡ/ ഇഷാന്‍ കിഷന്‍/ സഞ്ജു സാംസണ്‍

ബാക് അപ് ബൗളര്‍മാര്‍: അര്‍ഷ്ദീപ് സിങ്/ആവേശ് ഖാന്‍/ദീപക് ചഹര്‍/ഹര്‍ഷല്‍ പട്ടേല്‍/അക്‌സര്‍ പട്ടേല്‍/കുല്‍ദീപ് യാദവ്/രവി ബിഷ്‌ണോയ്‌

Content highlight: Asia Cup 2022: reports says Virat Kohli and KL Rahul will comeback to team, Washington Sundar will drop from team

We use cookies to give you the best possible experience. Learn more