| Thursday, 12th April 2018, 10:28 am

'പടയൊരുക്കം'; എഷ്യാ കപ്പ് വേദിയും തീയ്യതികളും പ്രഖ്യാപിച്ചു; ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍; മറ്റു ടീമുകള്‍ ഇവ

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: 2018 ഏഷ്യാകപ്പ് ടൂര്‍ണ്ണമെന്റിന്റെ വേദിയും മത്സരക്രമവും പ്രഖ്യാപിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ 18 മുതല്‍ 30 വരെയാണ് മത്സരങ്ങള്‍. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്. അബുദാബിയിലും ദുബായിലുമായാണ് മത്സരങ്ങള്‍.

അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെ ആറു ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ടീമുകളെ രണ്ടു ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങള്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നിവയ്ക്ക് പുറമേ ക്വാളിഫയര്‍ കളിച്ചെത്തുന്ന ടീമാകും ടൂര്‍ണ്ണമെന്റിലുണ്ടാവുക.

ഇന്ത്യയ്ക്കും പാകിസ്താനും പുറമേ ക്വാളിഫയര്‍ ചെയ്‌തെത്തുന്ന ടീമാണ് ഗ്രൂപ്പ “എ”യില്‍ ഏറ്റുമുട്ടുക. “ബി”യില്‍, അഫ്ഗാനിസ്ഥാന്‍, ബഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളും. ഇന്ത്യയും പാകിസ്താനും ഇപ്പോള്‍ല പരസ്പരം പരമ്പരകള്‍ നടത്താത്തതിനാല്‍ ടൂര്‍ണ്ണമെന്‍രിലെ മത്സരങ്ങള്‍ക്ക് തീപാറുമെന്നുറുപ്പാണ്. ഇന്ത്യും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് മത്സരം സെപ്റ്റംബര്‍ 21 നാണ്.

മത്സര ക്രമം:

Group Stage

September 18: Pakistan vs Qualifier and Bangladesh vs Sri Lanka

September 19: India vs Qualifier

September 20: Afghanistan vs Sri Lanka

September 21: India vs Pakistan and Bangladesh vs Afghanistan

Super 4 Round

September 23: 1st Group A vs 2nd Group B

September 24: 1st Group B vs 2nd Group A

September 25: 2nd Group A vs 2nd Group B

September 26: 1st Group A vs 1st Group B

September 27: 1st Group A vs 2nd Group A

September 28: 1st Group B vs 2nd Group B

September 30: Final

We use cookies to give you the best possible experience. Learn more