ഈ വര്‍ഷം തിയേറ്ററുകളില്‍ ഗംഭീര പ്രതികരണം നേടിയ ചിത്രമാണ് ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഫഹദായിരുന്നു നായകന്‍. ഒ.ടി.ടി റിലീസിന് പിന്നാലെ ഫഹദിന്റെ രംഗന്‍ എന്ന കഥാപാത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചയായി. ഫഹദിനോടൊപ്പം ചിത്രത്തിലെ ആര്‍ട്ട് ഡയറക്ഷനും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. സിനിമയില്‍ കാണുന്ന മിക്ക ലൊക്കേഷനുകളും സെറ്റിട്ടാതായിരുന്നുവെന്ന് സംവിധായകന്‍ ജിത്തു മാധവന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രമായെത്തിയ കുട്ടിയുടെയും ഗ്യാങിന്റെയും താമസസ്ഥലം സൃഷ്ടിച്ചതിന് പിന്നിലുള്ള കഥ പ്രൊഡക്ഷന്‍ ഡിസൈനര്‍ അശ്വിനി കാളെ വെളിപ്പെടുത്തി. കോളേജ് ഇല്ലാത്ത സമയത്ത് കുട്ടിയും ഗ്യാങും എന്താകും ചെയ്യുക എന്ന് ഒരുപാട് ആലോചിച്ചുവെന്നും ഏറ്റവുമൊടുവില്‍ ഗെയിമിങ് സോണ്‍ ഉണ്ടാക്കാമെന്ന് തീരുമാനിച്ചുവെന്നും അശ്വിനി പറഞ്ഞു. ആ സീനിലുള്ള ഗെയിമിങ് സെറ്റപ്പ് ഹിപ്സ്റ്ററിന്റേതായിരുന്നെന്നും അവന്റെ കൈയും കാലും പിടിച്ചാണ് അതൊക്കെ വരുത്തിച്ചതെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘എല്ലാം സെറ്റ് ഇടാമെന്ന് തീരുമാനിച്ചപ്പോള്‍ ഏറ്റവും വലിയ ടാസ്‌കായി തോന്നിയത് കുട്ടിയുടെയും ഗ്യാങ്ങിന്റെയും സ്ഥലം എങ്ങനെയുള്ളതാകണമെന്നായിരുന്നു. കോളേജ് ഇല്ലാത്ത സമയത്ത് കുട്ടിയും ഗ്യാങ്ങും എന്താകും ചെയ്യുക എന്ന് ഒരുപാട് ആലോചിച്ചു. ഏറ്റവുമൊടുവില്‍ ഒരു ഗെയിമിങ് സോണ്‍ ഉണ്ടാക്കാമെന്ന് തീരുമാനിച്ചു.
ആ സീനില്‍ അവര്‍ ഉപയോഗിക്കുന്ന സിസ്റ്റം ഹിപ്സ്റ്ററിന്റേതാണ്. ഈ സിനിമക്ക് വേണ്ടി അവന്‍ എല്ലാം ബാംഗ്ലൂരിലേക്ക് വരുത്തിച്ചു. അവന്റെ കൈയും കാലും പിടിച്ചിട്ടാണ് ഈ കാര്യം സമ്മതിപ്പിച്ചത്. ഷൂട്ടൊക്കെ കഴിഞ്ഞ് ആ സിസ്റ്റത്തിനൊന്നും ഒരു പോറല്‍ പോലും വരുത്താതെ അവനെ തിരിച്ചേല്പിച്ചപ്പോഴാണ് സമാധാനമായത്,’ അശ്വിനി കാളെ പറഞ്ഞു.
Content Highlight: Ashwini Kale about the place o f Kutty and gang in Aavesham