ഒരു ദിവസത്തെ ക്വാറന്റൈന് പിന്നാലെ പരിശീലനം തുടങ്ങി ഇന്ത്യന്‍ ടീം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായുള്ള പ്രാക്ടീസ് സെഷന്റെ വീഡിയോ ബി.സി.സി.ഐ ട്വിറ്ററീലൂടെ പങ്കുവെച്ചു.
വാം അപ്പിന്റെ ഭാഗമായാണ് അശ്വിനും ദ്രാവിഡും പരസ്പരം ഏറ്റുമുട്ടിയത്. അശ്വിന്റെ നേതൃത്വത്തിലുള്ള അശ്വിന്‍ ഇലവനും ദ്രാവിഡ് നേതൃത്വം നല്‍കിയ ദ്രാവിഡ് ഇലവനുമാണ് ഫുട് വോളിയില്‍ പോര്‍മുഖം തുറന്നത്.
How did #TeamIndia recharge their batteries ahead of their first training session in Jo’Burg? 🤔
വീറും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു എന്നാണ് ബി.സി.സി.ഐ മത്‌സരത്തെ കുറിച്ച പറയുന്നത്. മത്സരത്തിനിടെ പല തമാശകളും ഉണ്ടായിരുന്നു. നെറ്റിന് ഇടയിലൂടെ പന്തടിച്ച പന്തിനോട് ‘എടാ നെറ്റിന് മുകളിലൂടെ വേണം അടിക്കാന്‍’ എന്നും സഹതാരങ്ങള്‍ പറയുന്നുണ്ട്.
മത്സരത്തിന് ദിവസങ്ങള്‍ ശേഷിക്കെ നേരിട്ട് പ്രാക്ടീസിലേക്ക് കടക്കുന്നതിന് പകരം ജോഹനാസ്‌ബെര്‍ഗിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ആദ്യം തന്നെ ശ്രമിക്കുന്നതെന്നും അതിന് ശേഷം മാത്രമേ പ്രാക്ടീസ് സെഷനിലേക്ക് കടക്കുകയെന്നും ടീമിന്റെ ഫിസിയോ ശുഭം ദേശായി അറിയിച്ചു.
ഡിസംബര്‍ 26നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുന്നത്. സെഞ്ചൂറിയനില്‍ വെച്ചാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. കേപ് ടൗണിലും ജോഹാനാസ്ബര്‍ഗിലും വെച്ചാണ് മറ്റ് മത്സരങ്ങള്‍.