ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം മത്സരം പുരോഗമിക്കുകയാണ്. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോയല്‍സ് നിലവില്‍ 17 ഓവര്‍ പിന്നിടുമ്പോള്‍ 145ന് ആറ് എന്ന നിലയിലാണ്.
പഞ്ചാബ് ഇന്നിങ്‌സിലെ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മത്സരത്തിനിടെ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാനെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ട് ചെയ്യാനുള്ള അവസരം അശ്വിന്‍ ഒഴിവാക്കിയതാണ് ചര്‍ച്ചയാകുന്നത്.
15 റണ്‍സെടുത്ത് നില്‍ക്കവെയായിരുന്നു അശ്വിന്‍ മന്‍കാദിങ് എന്ന് പേരുകേട്ട നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ റണ്‍ ഔട്ടിനായി ശ്രമിച്ചത്.
പന്തെറിയും മുമ്പേ ശിഖര്‍ ധവാന്‍ ക്രീസ് വിട്ട് പുറത്തിറങ്ങിയെങ്കിലും ഔട്ടാക്കാന്‍ ശ്രമിക്കാതെ താരം വാണിങ് നല്‍കുകയായിരുന്നു. ഈ സമയത്ത് ക്യാമറ പാന്‍ ചെയ്തതാകട്ടെ ജോസ് ബട്‌ലറിന്റെ മുഖത്തേക്കും.
2019ല്‍ അശ്വിന്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാകവെ ജോസ് ബട്‌ലറിനെ ഇത്തരത്തില്‍ പുറത്താക്കിയിരുന്നു. അന്ന് വാണിങ് നല്‍കാതെയായിരുന്നു അശ്വിന്‍ ബട്‌ലറിനെ പുറത്താക്കിയത്. ഇത് ഏറെ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്.
അന്ന് എനിക്ക് ഇങ്ങനെ വാണിങ് ഒന്നും തന്നില്ലല്ലോടാ എന്ന തരത്തിലായിരുന്നു ബട്‌ലറിന്റെ മുഖഭാവം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
Content Highlight: Ashwin not dismissing Shikhar Dhawan, Buttler’s facial expression goes viral