ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ വജ്രായുധമാണ് ആര്‍. അശ്വിന്‍. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ നിന്ന് മാത്രമായി 427 വിക്കറ്റുകളാണ് താരം നേടിയത്.
ഇപ്പോഴിതാ ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്റെ 800 വിക്കറ്റ് എന്ന റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അശ്വിന്‍.
തന്റെ യൂട്യൂബ് ചാനലായ ‘ഫോര്‍ട്ടി ഷേഡ്‌സ് ഓഫ് അശ്വിനി’ലൂടെയാണ് താരം ഇക്കാര്യം പറയുന്നത്.
‘എന്നെ സംബന്ധിച്ച് 800 വിക്കറ്റുകള്‍ എന്നത് വളരെയധികം ദൂരെയാണ്. ഒരുപാട് ദൂരം ഓടിയാല്‍ മാത്രമേ ആ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവൂ. അതിലേക്ക് അടിവെച്ച് അടിവെച്ച് പോവുകയാണ് ഞാന്‍. നമുക്ക് നോക്കാം കാര്യങ്ങള്‍ എങ്ങനെ അവസാനിക്കുമെന്ന്,’ അശ്വിന്‍ പറയുന്നു.
തന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധ്യതയുള്ളത് അശ്വിന്‍ മാത്രമാണെന്ന് മുരളീധരന്‍ മുന്‍പ് പറഞ്ഞിരുന്നു,
മുത്തയ്യയുടെ ഉപദേശമാണ് തന്റെ കരിയറില്‍ മുന്നേറാന്‍ സഹായിച്ചതെന്നും അശ്വിന്‍ പറയുന്നു.
‘ഒരിക്കല്‍ പരിക്ക് പറ്റിയപ്പോള്‍ മുരളി അണ്ണന്‍ എന്നെ വിളിച്ചിരുന്നു. തനിക്കും ഇതേ പോലുള്ള പരിക്ക് പറ്റിയിരുന്നു എന്നും പെട്ടന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ കരിയര്‍ പോലും ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും നല്ല ബന്ധമാണുള്ളത്,’ അശ്വിന്‍ പറയുന്നു.
ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന പര്യടനത്തിലാണ് അശ്വിന്‍ ഇപ്പോള്‍. സമീപകാലത്താണ് ഹര്‍ഭജന്റെ റെക്കോഡ് തകര്‍ത്ത് അശ്വിന്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ കളിക്കാരുടെ പട്ടികയില്‍ മൂന്നാമതെത്തിയത്.
അനില്‍ കുംബ്ലെയും കപില്‍ ദേവുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്. 619 വിക്കറ്റുകളാണ് കുംബ്ലെ നേടിയത്. 131 മത്സരങ്ങളില്‍ നിന്നുമായി 434 വിക്കറ്റുകളാണ് കപിലിന്റെ സമ്പാദ്യം.
മൂന്നാം സ്ഥാനത്തുള്ള അശ്വിനും രണ്ടാം സ്ഥാനത്തുള്ള കപില്‍ ദേവും തമ്മില്‍ 7 വിക്കറ്റുകളുടെ വ്യത്യാസം മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തന്നെ അശ്വിന്‍ കപിലിന്റെ റെക്കോഡ് മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ashwin answers whether he can break Muralitharan’s world record of 800 Test wickets