Kerala News
ഹിന്ദു ഉണര്‍ന്നാല്‍ വര്‍ഗീയവാദിയല്ല രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നത്: അശ്വതി ജ്വാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 06, 02:36 am
Monday, 6th August 2018, 8:06 am

തൊടുപുഴ: ഹിന്ദു ഉണര്‍ന്നാല്‍ വര്‍ഗീയവാദിയല്ല രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നതെന്ന് അശ്വതി ജ്വാല. പഠനത്തിലൂടെയും പഠിപ്പിക്കലിലൂടെയും ഓരോ ഹിന്ദുവിനും സനാതനധര്‍മം എന്താണെന്ന അറിവ് പകര്‍ന്നുകൊടുക്കണമെന്നും അശ്വതി പറഞ്ഞു.

മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.


Read Also : കാസര്‍കോട് സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.ഐ.എം


 

“എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മമാണ് ഹിന്ദു ധര്‍മം. അത് ജാഗ്രതാപൂര്‍ണമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. അതോടൊപ്പം കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരം പകര്‍ന്നുകൊടുത്തുകൊണ്ട് അവരെ നേര്‍വഴിക്ക് നയിക്കാന്‍ അമ്മമാര്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.

അന്വേഷണ പാതയിലേക്ക് വരുന്ന പുതിയ തലമുറ തെറ്റായ വഴിയിലൂടെ നയിക്കപ്പെടാതിരിക്കാന്‍ വേദങ്ങളും ഉപനിഷത്തുകളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കണമെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.