| Saturday, 2nd November 2024, 11:53 am

അശ്വനി കുമാര്‍ വധം; 13 പ്രതികളെ വെറുതെ വിട്ടു; മൂന്നാം പ്രതി മാത്രം കുറ്റക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഹിന്ദു ഐക്യവേദി കണ്‍വീനറും ആര്‍.എസ്.എസ് നേതാവുമായ അശ്വിനി കുമാര്‍ വധക്കേസില്‍ പ്രതികളായ 13 എന്‍.ഡി.എഫ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. മൂന്നാം പ്രതി മാത്രമാണ് കുറ്റക്കാരനെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. മൂന്നാം പ്രതി ചാവക്കാട് സ്വദേശി എ.വി. മഷ്‌റൂക്കിന്റെ ശിക്ഷ ഈ മാസം 14ന് കോടതി വിധിക്കും. എന്നാല്‍ 13 പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.

2005 മാര്‍ച്ച് 10നായിരുന്നു കൊലപാതകം നടന്നത്. ഇരിട്ടിയിലേക്ക് സ്വകാര്യ ബസില്‍ പോവുകയായിരുന്ന അശ്വിനി കുമാറിനെ ബസിനുള്ളില്‍ മുഖംമൂടി ധരിച്ച് കയറിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ജീപ്പില്‍ എത്തിയ പ്രതികള്‍ ബസ് തടഞ്ഞാണ് ആക്രമണം നടത്തിയത്. നാല് പ്രതികളാണ് ബസിനുള്ളില്‍ കയറി ആക്രമിച്ചത്.

അഞ്ച് പേര്‍ ജീപ്പിലെത്തി ബോംബെറിയുകയും ചെയ്തു എന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസില്‍ ശിക്ഷിച്ചിരുന്നു.

Content Highlight: Ashwani Kumar Murder; 13 accused were acquitted; Only the third accused is guilty

Latest Stories

We use cookies to give you the best possible experience. Learn more