കോഴിക്കോട്: ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്‌മണന്‍ കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്ന് പുരോഗമന കാലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് എല്ലാക്കൊല്ലവും പാചകത്തിന് ടെന്‍ഡര്‍ നല്‍കുന്നതുസംബന്ധിച്ച സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു അശോകന്‍ ചരുവില്‍.
‘നമ്പൂതിരിയെ മനുഷ്യനാക്കണം’ എന്ന ഇ.എം.എസിന്റെ ഓങ്ങല്ലൂര്‍ പ്രസംഗം കേട്ട് ആവേശഭരിതനായി പട്ടാമ്പി ചന്തയില്‍ നിന്ന് കൈക്കോട്ടു വാങ്ങുന്ന ഒരു നമ്പൂതിരിയെക്കുറിച്ച് വി.ടി.യുടെ ഒരു ചെറുകഥയുണ്ട്,’ അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, ഭക്ഷണം പാകം ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് ലഭിച്ച് നാല് ക്വട്ടേഷനുകളില്‍ നിന്നാണ് സര്‍ക്കാര്‍ പഴയിടത്തെ തെരഞ്ഞെടുത്തത്.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജാണ് ഇത്തവണത്തെ കലവറ. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന പന്തല്‍ കോളേജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഓരോ ദിവസവും കറികള്‍ വ്യത്യസ്തമായിരിക്കും. ചേനപ്പായസമാണ് ഇത്തവണത്തെ സ്പെഷ്യല്‍. പാല്‍പ്പായസവും പാലടയും ഗോതമ്പ് പായസവും അമ്പലപ്പുഴ പാല്‍പായസവും ഊണ് മധുരിതമാക്കും. രാത്രിയും ഊണുണ്ടാകും.